topbanner
Saturday May 27th, 2017 - 1:43:pm
topbanner

അക്രമ രാഷ്ട്രീയത്തിനെതിരെ... പറയാതെ പറഞ്ഞ്...

suvitha
അക്രമ രാഷ്ട്രീയത്തിനെതിരെ... പറയാതെ പറഞ്ഞ്...

ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ജനങ്ങളുടെ പക്ഷത്തു നിന്നും നിന്നും സംസാരിക്കുന്ന ഹൃസ്വചിത്രം എസില്‍ ഡാമ ശ്രദ്ധേയമാകുന്നു. ഒരു ഹര്‍ത്താല്‍ ദിനത്തിലെ സൗഹൃദ ചര്‍ച്ചകള്‍ക്കിടയില്‍ രൂപപ്പെടുത്തിയ എസില്‍ ഡാമയുടെ ആശയം ഹര്‍ത്താലുകള്‍ക്ക് കാരണമാകുന്ന ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളായത് യാദൃശ്ചികമല്ലെന്ന് ഇതിന്റെ അണിയറശില്‍പികള്‍ പറയുന്നു.

രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ അമ്മ, ഭാര്യ, മക്കള്‍ എന്നിവരില്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം ഏല്‍പ്പിക്കുന്ന ആഘാതവും അവരുടെ ശിഷ്ടകാല ജീവിതവും വിഷയമാക്കിയ ചര്‍ച്ചയിലൂടെ വികസിപ്പിച്ച സിനിമയുടെ പ്രമേയം കരുതിക്കൂട്ടിത്തന്നെ ഉണ്ടായതാണ്.. ഹര്‍ത്താലുപോലെ..... അനുഭവിക്കുന്നത് യാദ്ൃശ്ചീകമാണെങ്കിലും ആസൂത്രണം മനപ്പൂര്‍വ്വമാണ്.

ടീം സിനിമ കനവിന്റെ ബാനറില്‍ പ്രമോദ് ചേടിച്ചേരി സംവിധാനവും അബ്ദുള്‍ ഹസീബ് രചനയും നിര്‍വ്വഹിച്ച ചിത്രത്തില്‍ കണ്ണുരിന്റെ പാശ്ചാത്തത്തില്‍ ഹര്‍ത്താലും രാഷ്ട്രീയ കൊലപാതകങ്ങളും ചര്‍ച്ച ചെയ്തുവെങ്കിലും ഒരു സീനില്‍ പോലും അക്രമ സംഭവമൊന്നും കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശര്‍വാന്‍, ഫറാസ്, സായൂജ് എന്നിവരാണ് നിര്‍മ്മാണ നിര്‍വ്വഹണം നടത്തിയിരിക്കുന്നത്.

ഛായാഗ്രഹണം ബിബിന്‍, ചിത്ര സംയോജനം ചഞ്ചലും നിര്‍വ്വഹിച്ചു. സേതു, അര്‍ജ്ജുന്‍, ധനില്‍, വിമല്‍ദാസ്, ജോമോന്‍, നാഫി മുണ്ടേരി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നും നടത്താതെ യുടൂബില്‍ പുറത്തിറക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ആര്‍ക്കും തന്നെ ഒരു മുന്‍പരിചയവും ഇല്ലെങ്കിലും കുറെയെറെ ബുദ്ധിമുട്ടി പൂര്‍ത്തീകരിച്ച എസില്‍ ഡാമക്ക് ലഭിക്കുന്ന പ്രതികരണത്തില്‍ സന്തുഷ്ടരാണ് ടീം സിനിമ കനവിന്റെ അണിയറ പ്രവര്‍ത്തകര്‍.

 

 

English summary
Politics of violence ... without saying ...
topbanner topbanner

More News from this section

Subscribe by Email