Thursday September 20th, 2018 - 6:16:pm
topbanner
Breaking News

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തു

suvitha
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തു

കൊച്ചി: ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍'ന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബലായ മ്യൂസിക്247 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.

രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍'എന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

English summary
The Second Teaser Of Asif Ali - Bhavana Starrer 'Adventures Of Omanakuttan' Released
topbanner

More News from this section

Subscribe by Email