Sunday June 24th, 2018 - 10:31:pm
topbanner
Breaking News

കാന്‍സിലായാലും അമ്മ അമ്മ തന്നെയാണ്; ഐശ്വര്യയെ സമ്മതിക്കണം

suji
കാന്‍സിലായാലും അമ്മ അമ്മ തന്നെയാണ്; ഐശ്വര്യയെ സമ്മതിക്കണം

ഐശ്വര്യ റായി ബച്ചന്‍ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന സുന്ദരിയാണ്. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളൊന്നുമില്ലാതെ ലോകോത്തര വേദികളില്‍ അവര്‍ എത്തുന്നത് അതിലേറെ വിസ്മയിപ്പിക്കുന്ന കാര്യവുമാണ്. അടുത്തിടെ കാന്‍സ് ചലച്ചിത്ര വേദിയിലായിരുന്നു ഐശ്വര്യ അതിഥിയായി എത്തിയത്.

ക്യാമറകളുടെ ഫ്‌ളാഷിന് മുന്നിലേക്ക് ഐശ്വര്യ വന്നെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ ഇതിനകം നിങ്ങള്‍ കണ്ടിരിക്കും. മയിലിനെ അനുസ്മരിപ്പിക്കുന്ന ഗൗണും അണിഞ്ഞെത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു.

എന്നാല്‍ ഇതിന് തൊട്ടുമുന്‍പ് കാറില്‍ നിന്നും ക്യാമറകള്‍ക്കും, ആരാധകര്‍ക്കും മുന്നിലേക്കും നടക്കും മുന്‍പ് മകള്‍ ആരാധ്യയ്ക്ക് മുത്തം കൊടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗ്ലാമറിലേക്ക് മകളെ കൊണ്ടിറക്കാതെ കാറില്‍ ഇരുത്തി യാത്ര പറഞ്ഞ ശേഷമാണ് ആഷ് കാന്‍സ് വേദിയിലെത്തിയത്.

English summary
aiswarya rai at cannes film festival

More News from this section

Subscribe by Email