Friday November 16th, 2018 - 5:19:pm
topbanner

ടിനി ടോം ആലപിച്ച 'അന്യർക്ക് പ്രവേശനമില്ല'യിലെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

NewsDesk
ടിനി ടോം ആലപിച്ച 'അന്യർക്ക് പ്രവേശനമില്ല'യിലെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ടിനി ടോം നായകനാകുന്ന 'അന്യർക്ക് പ്രവേശനമില്ല'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "ദേഖോ മേൻ" എന്ന ഈ ഹിന്ദി ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വി.എസ്. ജയകൃഷ്ണയാണ്. ടിനി ടോമും, ഷീൻഷയുമാണ്‌ മേജർ രവി രചിച്ച വരികൾ ആലപിച്ചിരിക്കുന്നത്.

വി.എസ്. ജയകൃഷ്ണ സംവിധാനം നിർവഹിക്കുന്ന 'അന്യർക്ക് പ്രവേശനമില്ല', പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ടിനി ടോം, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം അതിഥി റായിയാണ് നായിക.

ശ്രീജിത്ത് രവി, ഇടവേള ബാബു, ബിജുക്കുട്ടൻ, സുനില്‍ സുഗദ, കലാഭവന്‍ റഹ്മാന്‍, പൊന്നമ്മ ബാബു, ജീന, ശ്രുതി തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത് ജയരാജ് മടായിയും ഹരി മടായിയും ചേർന്നാണ്. ഛായാഗ്രഹണം ഷാജി ജേക്കബും രാജേഷ്‌ നാരായണും ചിത്രസംയോജനം കപിൽ ഗോപാലകൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. DD Entertainment (ഡി ഡി എന്റര്‍ടൈന്‍മെന്റ്)ന്റെ ബാനറിൽ പി. പ്രഭാകരൻ നിർമ്മിച്ച 'അന്യർക്ക് പ്രവേശനമില്ല' മെയ്‌ 27ന് തിയറ്ററുകളിലെത്തും.

    

English summary
Releases The Video Of The Song Sung By Tini Tom From 'Anyarkku Praveshnamilla'
topbanner

More News from this section

Subscribe by Email