Thursday April 26th, 2018 - 5:13:am
topbanner

പൃഥ്വിരാജ് നായകനാവുന്ന 'എസ്ര'യുടെ ഒഫീഷ്യൽ ടീസർ യൂട്യൂബിൽ തരംഗമാകുന്നു

NewsDesk
പൃഥ്വിരാജ് നായകനാവുന്ന 'എസ്ര'യുടെ ഒഫീഷ്യൽ ടീസർ യൂട്യൂബിൽ തരംഗമാകുന്നു

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യുടെ ഒഫീഷ്യൽ ടീസർ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ആകാംഷയുടെയും ഭയത്തിന്റേയും അനുഭവം നൽകുന്ന ടീസർ വളരെ മികച്ച അഭിപ്രായങ്ങളോടെ ഇതിനോടകം 2 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ്  ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഇടം നേടി.

ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഈ ഹൊറർ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്.

സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെയാണ്. E4 Entertainment (ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്)ന്റെയും AVA Productions(എവിഎ പ്രൊഡക്ഷൻസ്)ന്റെയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ്  എന്നിവർ നിർമ്മിച്ച 'എസ്ര' ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.

Read more topics: Ezra, Teaser, Prithviraj, Muzik247,
English summary
Teaser Of Prithviraj Starrer 'Ezra' Trends On YouTube In Top 5

More News from this section

Subscribe by Email