topbanner
Tuesday November 21st, 2017 - 8:01:am
topbanner
Breaking News

ശ്രീശാന്ത് മലയാള സിനിമയിൽ ചുവടു വയ്ക്കുന്ന 'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

NewsDesk
ശ്രീശാന്ത് മലയാള സിനിമയിൽ ചുവടു വയ്ക്കുന്ന  'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ശ്രീശാന്ത് - നിക്കി ഗല്‍റാണി ചിത്രം, 'ടീം 5'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "നീലശംഖു പുഷ്പമേ" എന്ന് തുടങ്ങുന്ന ഈ മെലഡി ആലപിച്ചിരിക്കുന്നത് ദിവ്യ എസ്. മേനോനാണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.

ഒഫീഷ്യൽ സോങ്ങ് വീഡിയോ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ കാണാൻ: 

'ടീം 5'ലൂടെ ശ്രീശാന്ത് മലയാള സിനിമയിൽ ചുവടു വയ്ക്കുകയാണ്. നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണിയും മകരന്ദ് ദേശ്പാണ്ഡേയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സജിത്ത് പുരുഷനും ചിത്രസംയോജനം ദിലീപ് ഡെന്നിസുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് Celebs And Red Carpet (സെലെബസ് ആൻഡ് റെഡ് കാർപെറ്റ്)ന്റെ ബാനറിൽ രാജ് സക്കറിയാസ് ആണ്.

നിവിന്‍പോളിയെ അറിയാത്ത ഒരു മലയാള നടിയുണ്ട്: കണ്ടത് ഗൂഗൂളില്‍ നോക്കി

മുകേഷിനോട് വഴക്കുണ്ടാക്കി വഴിപിരിഞ്ഞതോ?: ബഡായി ബംഗ്ലാവിൽ പിഷാരടിയെ കാണാനില്ല

സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ച് സ്വവര്‍ഗ്ഗ പ്രണയം

Read more topics: Team 5, Sreesanth,
English summary
Team 5' That Marks The Acting Debut Of Sreesanth In Malayalam
topbanner topbanner

More News from this section

Subscribe by Email