topbanner
Wednesday August 16th, 2017 - 10:48:pm
topbanner

ശ്രീശാന്തും നിക്കി ഗൽറാണിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'ടീം 5'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

NewsDesk
ശ്രീശാന്തും നിക്കി ഗൽറാണിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'ടീം 5'ലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: ശ്രീശാന്തും നിക്കി ഗൽറാണിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'ടീം 5'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന ശ്രീശാന്ത് - നിക്കി ഗല്‍റാണി ചിത്രം, 'ടീം 5'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന നാല് ഗാനങ്ങളാണ് ആൽബത്തിലുള്ളത്

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ആഴ്ച്ച
പാടിയത്: സൂരജ് സന്തോഷ്
ഗാനരചന: ഹരിനാരായണൻ ബി.കെ
സംഗീതം: ഗോപി സുന്ദർ

2. ഹബീബി
പാടിയത്: ഗോപി സുന്ദർ
ഗാനരചന: ഹരിനാരായണൻ ബി.കെ
സംഗീതം: ഗോപി സുന്ദർ

3. മേഘപ്പക്ഷി
പാടിയത്: മധു ബാലകൃഷ്ണൻ
ഗാനരചന: ഹരിനാരായണൻ ബി.കെ
സംഗീതം: ഗോപി സുന്ദർ

4. നീലശംഖു പുഷ്പമേ
പാടിയത്: ദിവ്യ എസ്. മേനോൻ
ഗാനരചന: ഹരിനാരായണൻ ബി.കെ
സംഗീതം: ഗോപി സുന്ദർ

പാട്ടുകൾ കേൾക്കാൻ: https://www.youtube.com/watch?v=WOkTSoEOa1k


ശ്രീശാന്ത് മലയാള സിനിമയിൽ ചുവടു വയ്ക്കുന്ന ഈ ചിത്രത്തിൽ നിക്കി ഗല്‍റാണിയാണ് നായിക. പേളി മാണിയും മകരന്ദ് ദേശ്പാണ്ഡേയും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സജിത്ത് പുരുഷനും ചിത്രസംയോജനം ദിലീപ് ഡെന്നിസുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. സുരേഷ് ഗോവിന്ദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടീം 5' നിര്‍മ്മിച്ചിരിക്കുന്നത് Celebs And Red Carpet (സെലെബസ് ആൻഡ് റെഡ് കാർപെറ്റ്)ന്റെ ബാനറിൽ രാജ് സക്കറിയാസ് ആണ്.

Muzik247 (മ്യൂസിക്247)നെ കുറിച്ച്:
കഴിഞ്ഞ മൂന്ന് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247 (മ്യൂസിക്247). അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്247)നാണ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, ചാർലി, കമ്മട്ടിപ്പാടം, ഹൗ ഓൾഡ്‌ ആർ യു, കിസ്മത്ത്,വിക്രമാദിത്യൻ, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

നയന്‍താര വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്

നഗ്നത തുറന്നു കാട്ടുന്ന സ്ത്രീയെ സമൂഹം വേശ്യയെന്നു വിളിക്കുന്നു: മോഡലായ രഹ്ന ഫാത്തിമ

Read more topics: Sreesanth, Nikki Galrani, Team 5
English summary
Sreesanth and Nikki Galrani Starrer 'Team 5'
topbanner topbanner

More News from this section

Subscribe by Email