Thursday September 20th, 2018 - 8:53:am
topbanner
Breaking News

ഷൈജു ദാമോദരന്റെ കിടിലന്‍ കമന്ററിയില്‍ ക്യാപ്റ്റന്റെ വിജയാഘോഷം

suji
ഷൈജു ദാമോദരന്റെ കിടിലന്‍ കമന്ററിയില്‍ ക്യാപ്റ്റന്റെ വിജയാഘോഷം

അന്തരിച്ച മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി.പി. സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു ക്യാപ്റ്റന്‍. ജയസൂര്യ നായകനായി എത്തിയ ചിത്രം സത്യന്‍ കടന്നുപോയ ജീവിതാനുഭവങ്ങളിലൂടെ മലയാളികളെ കൈപിടിച്ച് നടത്തി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷം നടത്തിയപ്പോള്‍ ഫുട്‌ബോള്‍ കമന്ററിയിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ കമന്ററി ആഘോഷത്തിന് കൂടുതല്‍ മികവേകി.

അനു സിതാര, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ദീപക്, സൈജു കുറുപ്പ്, കമാല്‍ വരഡൂര്‍, ലക്ഷ്മി ശര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. മമ്മൂട്ടി അതിഥി താരമായി എത്തിയ ചിത്രം ഫുട്‌ബോള്‍ പ്രേമികളെ ഒരുവട്ടം കൂടി സത്യനെന്ന അനശ്വര ഫുട്‌ബോളറുടെ സാന്നിധ്യം ഓര്‍മ്മപ്പെടുത്തിയ

2006ലാണ് സത്യന്‍ തന്റെ യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വന്‍വിജയമായ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ഷൈജു ദാമോദരന്‍ തന്റെ കമന്റിയുമായി എത്തിയത്.

English summary
Shaiju damodaran commentary at Captain success celebration
topbanner

More News from this section

Subscribe by Email