Wednesday December 19th, 2018 - 2:56:am
topbanner

റോഡല്ല മല ആണെങ്കിലും റേഞ്ച് റോവറിന് ഒരു ചുക്കുമല്ല

suji
റോഡല്ല മല ആണെങ്കിലും റേഞ്ച് റോവറിന് ഒരു ചുക്കുമല്ല

ഡീസല്‍, പെട്രോള്‍, ഇലക്ട്രിക് കാറുകളില്‍ ഏത് തെരഞ്ഞെടുക്കാനാകും നിങ്ങള്‍ക്ക് ഇഷ്ടം. പെട്രോളും, ഡീസലുമൊക്കെ ഒന്ന് ചിന്തിക്കാവുന്ന കാര്യമാണ് പക്ഷെ ഇലക്ട്രിക് കാറിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്ന ചിന്തയാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. എന്നാല്‍ ഇലക്ട്രിക് കാറുകളെ വിശ്വസിക്കാന്‍ കഴിയില്ലെന്നൊക്കെയുള്ള ധാരണകള്‍ തിരുത്തുകയാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് പി400ഇ പ്ലഗ്ഇന്‍ ഹൈബ്രിഡ് വാഹനം.

99 ഹെയര്‍പിന്നും, 999 പടികളും കടന്നാണ് ചൈനയിലെ ഇതിഹാസ തുല്യമായ ടിയാന്‍മെന്‍ മല ഇലക്ട്രിക് റേഞ്ച് റോവര്‍ ഓടിച്ചുകയറ്റിയത്. 45 ഡിഗ്രി ചരിവുള്ള പടിക്കെട്ടുകള്‍ കയറുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. ഹുനാന്‍ പ്രവിശ്യയിലുള്ള ഹെന്‍സ് ഗെയിറ്റില്‍ എത്തിച്ചേരുന്ന ലോകത്തിലെ ആദ്യത്തെ 4ഃ4 എസ്‌യുവി വാഹനമാണ് ഈ ഹൈബ്രിഡ് വാഹനം.

ഡ്രാഗണ്‍ റോഡ് എന്നറിയപ്പെടുന്ന മലയുടെ അടിവാരത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഡ്രാഗണ്‍ എന്നു വിളിക്കപ്പെടുമ്പോള്‍ തന്നെ അറിയാം അതിന്റെ വളവും തിരിവുകളും എത്രത്തോളം അപകടകരമാകുമെന്ന്. 99 ഹെയര്‍ പിന്‍ വളവുകളാണ് ഈ യാത്രയില്‍ ഉടനീളമുള്ളത്. പെട്രോളിനൊപ്പം ഇലക്ട്രിക് ബാറ്ററി ഊര്‍ജ്ജം കൂടി ഉപയോഗിച്ചാല്‍ റേഞ്ച് റോവര്‍ മലമുകളിലേക്ക് കുതിച്ചത്.

23 മിനിറ്റില്‍ താഴെ മാത്രം എടുത്താണ് പാനസോണിക് ജാഗ്വാര്‍ ഫോര്‍മുല ഇ റേസിംഗ് ഡ്രൈവര്‍ ഹോ-പിന്‍ തുംഗാണ് റേഞ്ച് റോവര്‍ ഓടിച്ചത്.

 

 ">

 

 

English summary
Range Rover plug in hybrid proves electrified cars can tackle the toughest road
topbanner

More News from this section

Subscribe by Email