topbanner
Saturday May 27th, 2017 - 1:42:pm
topbanner

കുഞ്ചാക്കോ ബോബൻന്റെ 'രാമന്റെ ഏദൻതോട്ടം' ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

NewsDesk
കുഞ്ചാക്കോ ബോബൻന്റെ 'രാമന്റെ ഏദൻതോട്ടം' ത്തിന്റെ ഒന്നാം ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ ഒന്നാം ട്രൈലെർ റിലീസ് ചെയ്തു. അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്.

രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.

Read more topics: Ramante Edanthottam, Trailer,
English summary
Ramante Edanthottam Trailer
topbanner topbanner

More News from this section

Subscribe by Email