topbanner
Tuesday May 30th, 2017 - 4:22:am
topbanner

പൃഥ്വിരാജ് നായകനാവുന്ന 'എസ്ര'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

NewsDesk
പൃഥ്വിരാജ് നായകനാവുന്ന 'എസ്ര'യിലെ  ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "ലൈലാകമേ" എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.

24 മണിക്കൂറുകൾ തികയും മുമ്പേ വീഡിയോ യൂട്യൂബിൽ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടി. ഇപ്പോൾ നാല് ലക്ഷത്തിലധികം വ്യൂസുണ്ട്. 

ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഈ ഹൊറർ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെയാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.

E4 Entertainment (ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്)ന്റെയും AVA Productions(എവിഎ പ്രൊഡക്ഷൻസ്)ന്റെയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ നിർമ്മിച്ച 'എസ്ര' ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.

 

Read more topics: Ezra, Prithviraj, Priya Anand,
English summary
Prithviraj Sukumaran Starrer Ezra
topbanner topbanner

More News from this section

Subscribe by Email