Sunday June 24th, 2018 - 10:31:pm
topbanner
Breaking News

'പടച്ചോനെ' അന്വേഷിച്ച് നടക്കുന്ന കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

NewsDesk
'പടച്ചോനെ' അന്വേഷിച്ച് നടക്കുന്ന കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

തളിപ്പറമ്പ്: മനുഷ്യബന്ധത്തിലെ നന്മയുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'പടച്ചോൻ' യുട്യൂബിൽ റിലീസ് ചെയ്തു. സീൽ ടി വി ക്യാമറാമാൻ പ്രമോദ് ചേടിച്ചേരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ടീം സിനിമാ കനവിന്റെ ബാനറിൽ നിർമ്മിച്ച പടച്ചോന്റെ തിരക്കഥ ഹസീബ് നൂറാണ് ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ബിബിനും ടൈറ്റിലും എഡിറ്റിംഗും ചഞ്ചലുമാണ് നിർവ്വഹിച്ചിരിക്കുന്നത്. സിബി സുകുമാരന്റെതാണ് പാശ്ചാത്തല സംഗീതം. അനുശ്രീയാണ് ഗാനാലാപനം. പിക്ചർ ഇല്യുസ്ട്രേഷൻ - അതുൽ ഈവ, കലാസംവിധാനം - ഫറാസ്, അസോസിയേറ്റ് ഡയറക്ടർ - വിമൽദാസ്, ക്രിയേറ്റീവ് ഡയറക്ടർ - ശർവാൻ, പ്രൊഡക്ഷൻ കൺട്രോളർ- സായൂജ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ. മാസ്റ്റർ നിരൻ, മുരളി വായാട്ട്, നാഫി കണ്ണൂർ, രാജശ്രീ, അശ്വന്ത്, സേതു, ധനിൽ, ദീപിക, ശ്രീനാഥ് എന്നിവരാണ് അഭിനേതാക്കൾ.

പടച്ചോനെ അന്വേഷിച്ച് നടക്കുന്ന കുട്ടിയുടെ ജീവിതമാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്. തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രസ്ഫോറം പ്രസിഡണ്ട് എം.കെ മനോഹരൻ യുട്യൂബ് റിലീസിംഗ് നിർവ്വഹിച്ചു. സെക്രട്ടറി കെ.പി രാജീവൻ അധ്യക്ഷത വഹിച്ചു. ബി.എ അലി മൊഗ്രാൽ, പി.രാജൻ എന്നിവർ സംസാരിച്ചു. വിമൽ ചേടിച്ചേരി സ്വാഗതവും പ്രമോദ് ചേടിച്ചേരി നന്ദിയും പറഞ്ഞു.

Read more topics: PADACHON, Malayalam, Short Film,
English summary
PADACHON Malayalam Short Film

More News from this section

Subscribe by Email