Friday May 25th, 2018 - 6:43:am
topbanner

ഒരു മെക്സിക്കൻ അപാരത'യുടെ ആദ്യ ടീസർ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത്

NewsDesk
ഒരു മെക്സിക്കൻ അപാരത'യുടെ ആദ്യ ടീസർ യൂട്യൂബിൽ  ഒന്നാം സ്ഥാനത്ത്

കൊച്ചി: ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്സിക്കൻ അപാരത'യുടെ ആദ്യ ടീസർ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തന്നെ ഇടം നേടിയിരിക്കുന്നു. 37 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയിൽ ടോവിനോ തോമസിനേയും നീരജ് മാധവിനേയുമാണ് കാണിക്കുന്നത്. Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ ഇന്നലെ റിലീസ് ചെയ്ത ടീസറിന് 24 മണിക്കൂറുകൾക്കുള്ളിൽ 2.8 ലക്ഷത്തിലധികം വ്യൂസുണ്ട്.

 ടീസർ കാണുവാൻ: 

ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്സിക്കൻ അപാരത'യിൽ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്‌ദുമാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസ് (Anoop Kannan Stories)ന്റെ ബാനറിൽ അനൂപ് കണ്ണനാണ്‌ ചിത്രം നിർമിച്ചിട്ടുള്ളത്.

 

Read more topics: Oru Mexican Aparatha, Teaser
English summary
Oru Mexican Aparatha Official Teaser

More News from this section

Subscribe by Email