topbanner
Thursday June 29th, 2017 - 6:02:am
topbanner

ഒരു മെക്സിക്കൻ അപാരത'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു

NewsDesk
ഒരു മെക്സിക്കൻ അപാരത'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്സിക്കൻ അപാരത'യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന നാല് ഗാനങ്ങളും രഞ്ജിത് ചിറ്റാടെയുടെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ആകാശ കുട
പാടിയത്: നിതിൻ രാജ് & സുൽഫിഖ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: മണികണ്ഠൻ അയ്യപ്പ

2. ഇവളാരോ
പാടിയത്: വിജയ് യേശുദാസ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: മണികണ്ഠൻ അയ്യപ്പ

3. ഏമാന്മാരെ
പാടിയത്: ഷെബിൻ മാത്യു
ഗാനരചന: രഞ്ജിത് ചിറ്റാടെ
സംഗീതം: രഞ്ജിത് ചിറ്റാടെ

4. മുന്നേറാൻ സമയമായ്
പാടിയത്: ഫ്രാങ്കോ
ഗാനരചന: അനിൽ പനച്ചൂരാൻ
സംഗീതം: മണികണ്ഠൻ അയ്യപ്പ

5. കലിപ്പ് കട്ട കലിപ്പ്
പാടിയത്: അരുൺരാജാ കാമരാജ് & മണികണ്ഠൻ അയ്യപ്പ
ഗാനരചന: ടോം ഇമ്മട്ടി
സംഗീതം: മണികണ്ഠൻ അയ്യപ്പ

പാട്ടുകൾ കേൾക്കാൻ:

ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്സിക്കൻ അപാരത'യിൽ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്‌ദുമാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസ് (Anoop Kannan Stories)ന്റെ ബാനറിൽ അനൂപ് കണ്ണനാണ്‌ ചിത്രം നിർമിച്ചിട്ടുള്ളത്.

Read more topics: Oru Mexican Aparatha, movie,
English summary
Oru Mexican Aparatha Audio Songs
topbanner topbanner

More News from this section

Subscribe by Email