Thursday April 26th, 2018 - 5:12:am
topbanner

യുട്യൂബിലെത്തിയ 'മകൾ'ക്ക് മികച്ച പ്രതികരണം: മനസിനെ കൊളുത്തിവലിക്കുന്നുവെന്ന് പ്രേക്ഷകർ

NewsDesk
യുട്യൂബിലെത്തിയ 'മകൾ'ക്ക് മികച്ച പ്രതികരണം: മനസിനെ കൊളുത്തിവലിക്കുന്നുവെന്ന് പ്രേക്ഷകർ

കണ്ണൂർ: വൺ സീൻ പരീക്ഷണവുമായി യുട്യൂബിൽ റിലീസ് ചെയ്ത റിയാസ് കെ എം ആറിന്റെ 'മകൾ' ഹ്രസ്വചിത്രത്തിന് മികച്ച വരവേൽപ്പ്. കെ.എം.ആർ ടാലന്റ് ഫാക്ടറിയുടെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് 'മകൾ' റിലീസ് ചെയ്തത്. ആദ്യ മണിക്കൂറുകളിൽ ചിത്രം കണ്ട മിക്ക പ്രേക്ഷകരും നല്ല അഭിപ്രയങ്ങളാണ് രേഖപ്പെടുത്തിയത്.

ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ഷെറി ആണ് തളിപ്പറമ്പ് സത്യസായി ഹോമിയോസ് ഹാളിൽ ഫിസോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റിലീസ് നിർവ്വഹിച്ചത്. പ്രശസ്ത സംവിധായകൻ എം.മോഹനൻ അടക്കമുള്ള പ്രമുഖർ ഹ്രസ്വചിത്രത്തിന്റെ മേക്കിംഗ് രീതിയെയും അത് വിളിച്ചു പറയുന്ന ആനുകാലിക പ്രസക്തമായ വിഷയത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചൂഷണത്തിന് വിധേയയായി പിഞ്ചുകുഞ് കൊല്ലപ്പെടുമ്പോഴും നിഷ്ക്രിയരും നിശബ്ദരുമായി നോക്കി നിലയ്ക്കുന്ന വർത്തമാനകാല സമൂഹത്തെ പച്ചയായി വരച്ചുകാട്ടുന്നതാണ് 7 മിനുറ്റ് ദൈർഘ്യത്തിൽ ഒരൊറ്റ സീനിൽ കഥ പറഞ്ഞ മകൾ എന്ന ഹ്രസ്വചിത്രം.ONE-SCENE-SHORT-MOVIE-MAKAL

സൗമ്യയുടേയും ജിഷയുടെയും വധങ്ങളുടെ പശ്ചാത്തലത്തിൽ കേരളീയരുടെ മനഃസാക്ഷിക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കുഞ്ഞുചിത്രം. ''മകൾ കണ്ടു.. നെഞ്ചിടിപ്പ് ഇനിയും മാറുന്നില്ല. എന്റെ പ്രതികരണം ഒറ്റവാക്കിൽ ഒതുക്കട്ടെ.. ഹാറ്റ്സ് ഓഫ് യു'' എന്നാണ് മാധ്യമരംഗത്ത് ശ്രദ്ധേയനായ ഒരു വ്യക്തി സംവിധായകന് അയച്ച സന്ദേശം. 'മകൾ' കണ്ടതിന് ശേഷം ഉള്ളിൽ വല്ലാത്ത പിടച്ചിലാണ് ഉണ്ടായതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

റിയാസിനൊപ്പം അനന്യ ഷൈജുവാണ് മകളായി വേഷമിട്ടത്. ഗോപകുമാർ ഛായാഗ്രഹണവും ആന്റണി ജിജിൻ എഡിററിംഗും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദമിശ്രണം ചരൺ വിനായക് ആണ്. മനഃസാക്ഷിയുള്ളവരുടെ മനസുകളെ കൊളുത്തിവലിക്കുന്ന ചിത്രമാണ് മകൾ എന്ന് സംവിധായകൻ ഷെറി അഭിപ്രായപ്പെട്ടു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം റിലീസിംഗ് ചടങ് ഉദ്‌ഘാടനം ചെയ്തു.

ഡോ.പി.കെ.രഞ്ജീവ്‌ അധ്യക്ഷത വഹിച്ചു. സിനിമ ഛായാഗ്രാഹകൻ ജലീൽ ബാദുഷ, തളിപ്പറമ്പ് പ്രസ്‌ഫോറം സെക്രട്ടറി രവിചന്ദ്രൻ പുളിമ്പറമ്പ്, മാധ്യമപ്രവർത്തകൻ കരിമ്പം കെ.പി.രാജീവൻ, ദീപ രഞ്ജിത്ത്, കെ.നബീസ ബീവി എന്നിവർ സംസാരിച്ചു. കെ.പി.ജയേഷ് സ്വാഗതം പറഞ്ഞു. റിയാസ് കെ എം ആർ മറുപടി പ്രസംഗം നടത്തി.

ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് ഇതോടൊപ്പം നൽകുന്നു:

English summary
NDIA'S FIRST ONE SCENE SHORT MOVIE |MAKAL

More News from this section

Subscribe by Email