Thursday November 15th, 2018 - 8:28:pm
topbanner

വേട്ട'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു

NewsDesk
വേട്ട'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, രാജേഷ്‌ പിള്ള സംവിധാനം നിർവഹിച്ച 'വേട്ട'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഹരിനാരായണൻ ബി.കെയും മനു മഞ്ജിത്തുമാണ് ഇവ ഓരോന്നും രചിച്ചിട്ടുള്ളത്.

"ഈ കോടമഞ്ഞിൻ" എന്ന ഗാനത്തിൽ ഹരിനാരായണൻ ബി.കെയുടെ വരികൾ ആലപിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ തന്നെയാണ്. രണ്ടാമത്തെ ഗാനമായ "രാവ് മായവെ" ആലപിച്ചിരിക്കുന്നത് ഷാൻ റഹ്മാനും റിനു രസാക്കുമാണ്. ഗാനരചന മനു മൻജിത്‌ന്റെതാണ്.

സൈക്കോളജിക്കൽ ത്രില്ലറായ 'വേട്ട'യിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺലാൽ രാമചന്ദ്രൻ കഥയും തിരകഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും സന്ധ്യയും മുഖ്യ വേഷങ്ങളിൽ എത്തുന്നു. വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പിൽ, കോട്ടയം നസീർ, ഡോ.റോണി, സന്തോഷ്‌ കീഴാറ്റൂർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഛായാഗ്രഹണം അനീഷ് ലാൽ ആർ.എസും, ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Rajesh Pillai Filmsന്റെ കൂടെ Red Rose Creationsന്റെ ബാനറിൽ ഹനീഫ് മുഹമ്മദ്‌ നിർമ്മിച്ച 'വേട്ട' പ്രദർശനത്തിനെത്തിക്കുന്നത് Red Rose Release ആണ്.

         

Read more topics: Muzik247, Songs, Vettah
English summary
Muzik247 Releases The Songs Of 'Vettah'
topbanner

More News from this section

Subscribe by Email