topbanner
Wednesday June 28th, 2017 - 2:17:pm
topbanner

എന്‍റെ സുന്ദരിക്കുട്ടി ഞാന്‍ നിന്നെ കടിച്ച്‌ തിന്നട്ടെ: ശശീന്ദ്രന്‍റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

NewsDesk
എന്‍റെ സുന്ദരിക്കുട്ടി ഞാന്‍ നിന്നെ കടിച്ച്‌ തിന്നട്ടെ: ശശീന്ദ്രന്‍റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: എന്‍റെ സുന്ദരിക്കുട്ടി ഞാന്‍ നിന്നെ കടിച്ച്‌ തിന്നട്ടെ ശശീന്ദ്രന്‍റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു . മംഗളം ചാനല്‍ പുറത്ത് വിട്ട ഓഡിയോ ക്ളിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മന്ത്രി എ കെ ശശീന്ദ്രന്‍റേത് എന്ന് കരുതുന്ന ഓഡിയോ ക്ളിപ്പിംഗാണ് പുറത്തുവന്നത്.

കുട്ടികളെ മാറ്റിയിരുത്തൂ എന്ന് പറഞ്ഞ് കൊണ്ടാണ് ഓഡിയോ ക്ളിപ്പിംഗ് ചാനല്‍ പുറത്തുവിട്ടത്. ക്ളിപ്പിംഗിലെ സംഭാഷണം ഇങ്ങനെ...

എന്‍റെ സുന്ദരികുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്... ഞാന്‍ നിന്നെ കടിച്ച്‌ തിന്നട്ടെ ... മാറത്ത് കിടക്കാം... എഴുപത്തിയൊന്ന് വയസുള്ള മന്ത്രി സ്ത്രീയോട് നടത്തിയ അതിക്രമമെന്ന നിലയിലാണ് ഓഡിയോ ക്ളിപ് പുറത്തുവന്നത്.

ഫോണ്‍ സെക്സ് ചെയ്യുന്നവര്‍ ഇപ്പോഴുമുണ്ടോ എന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്‍റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് എ കെ ശശീന്ദ്രനാണെന്ന തരത്തിലാണ് വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്.

ഏതായാലും സംഭവം പുറത്ത് വന്ന് വൈകാതെ തന്നെ ശശീന്ദ്രന്‍ രാജിവച്ചു. രാജി കുറ്റസമ്മതമല്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിക്കും സര്‍ക്കാരിനും ദോഷമുണ്ടാക്കാന്‍ താത്പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ ഓഡിയോ ക്ളിപ്പിംഗിലെ സ്ത്രീ പരാതിപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ ചാനല്‍ ചെയ്തത് അനുചിതമായ കാര്യമാണെന്ന വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. സദാചാര പൊലീസ് കളിയാണിതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Read more topics: Minister, A K Saseendran, audio,
English summary
Minister A K Saseendran audio clip viral
topbanner topbanner

More News from this section

Subscribe by Email