Monday June 18th, 2018 - 5:12:am
topbanner
Breaking News

വിവാദങ്ങള്‍ക്കിടയില്‍ കൂള്‍ ഗായികയായി കാവ്യ മാധവന്‍

fasila
വിവാദങ്ങള്‍ക്കിടയില്‍ കൂള്‍ ഗായികയായി കാവ്യ മാധവന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് ദിലീപും ഭാര്യ കാവ്യ മാധവനും നിരന്തരം വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ 'കൂള്‍ ഗായികയായി' എത്തിയിരിക്കുകയാണ് കാവ്യ മാധവൻ. 'ഹദിയ' എന്ന ചിത്രത്തിന് വേണ്ടിയാണ് താരം പാട്ടു പാടിയത്.

ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ, മാറ്റ്‌നി എന്ന ചിത്രത്തിന് ശേഷം കാവ്യ പിന്നണി ഗായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ്. 'ഈ മതവെറികള്‍, നെറികേടുകള്‍ മതമാകുമോ' എന്നു തുടങ്ങുന്ന പാട്ടിന് ഏറ്റവും യോജിച്ചത് കാവ്യയുടെ ശബ്ദം തന്നെയാണ്.

മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ഈണം നൽകിയിരിക്കുന്നത് ശരത്താണ്. ശരത്തേട്ടന്റെ ഒരു പാട്ടു പാടുക തന്റെ സ്വപ്‌നമായിരുന്നു എന്ന് കാവ്യ പറയുന്നു. നിഷാലും രാഗിണി നന്ദ്വാലുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.

അമീര്‍ നിയാസ്, ലിയോണ ലിയോഷ്, സായികുമാര്‍, അലന്‍സിയര്‍, പ്രദീപ് കോട്ടയം, സജിത മഠത്തില്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. എത്തിക്കല്‍ എന്റര്‍ടൈന്‍മെന്റ് എസ്റ്റാബ്ലിഷിന്റെ ബാനറില്‍ അയൂബ് കേച്ചേരി നിർമ്മിക്കുന്ന ചിത്രം ജൂലൈ 14 ന് തിയേറ്ററുകളിലെത്തും.

English summary
Kavya Madhavan as Cool Singer

More News from this section

Subscribe by Email