topbanner
Saturday February 24th, 2018 - 11:24:am
topbanner
Breaking News

ശ്രീനിവാസ് ആലപിച്ച 'യാഗം' എന്ന ക്രിസ്ത്യന്‍ സംഗീത ആൽബത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു

NewsDesk
ശ്രീനിവാസ് ആലപിച്ച 'യാഗം' എന്ന ക്രിസ്ത്യന്‍ സംഗീത ആൽബത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആൽബമായ 'യാഗം'ത്തിൽ ശ്രീനിവാസ് ആലപിച്ച പാട്ടിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. "നന്മ തൻ വാനമേ" എന്ന് തുടങ്ങുന്ന ഈ ശ്രുതിമധുരമായ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഷൈനു ആർ എസ്‌ ആണ്. പൂവച്ചൽ ഖാദറുടേതാണ് വരികൾ.

"നന്മ തൻ വാനമേ" ഗാനത്തിന്റെ മേക്കിംഗ് വീഡിയോ Muzik247ന്റെ യൂട്യൂബ് ചാനലിൽ കാണാൻ: 

അടുത്ത് തന്നെ പുറത്തിറങ്ങുന്ന 'യാഗം' ആൽബത്തിൽ ഷൈനു ആർ എസ്‌ സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ്മ, റവ. ഡി ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവ്വതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ (Amma Media) നിർമിച്ച ഈ ആൽബത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബൽ Muzik247 (മ്യൂസിക്247)നാണ്.

English summary
Making Video Of Srinivas's Song From Christian Devotional Album, Yaagam
topbanner

More News from this section

Subscribe by Email