topbanner
Wednesday August 23rd, 2017 - 7:25:pm
topbanner

നുണപറയുന്നവരെ തിരിച്ചറിയുക: കെപിഎസി ലളിതയുടെ പരസ്യ വീഡിയോ വൈറലാവുന്നു

suvitha
നുണപറയുന്നവരെ തിരിച്ചറിയുക: കെപിഎസി ലളിതയുടെ പരസ്യ വീഡിയോ വൈറലാവുന്നു

എൽഡിഎഫ് സർക്കാരിന്റെ ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം എന്ന തീരുമാനം ഇപ്പോൾ എല്ലാ മദ്യവ്യാപാരികളെയും മദ്യപാനികളെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഘട്ടം ഘട്ടമായി മാത്രമെ മദ്യ നിരോധനം സാധ്യമാകുകയുള്ളു എന്നാണ് എൽഡിഎഫ് സർക്കാർ ഇപ്പോൾ പറയുന്നത്. ഈ സന്ദർഭത്തിലാണ് ഒരു വർഷം മുൻപ് തിരഞ്ഞെടുപ്പ് സമയത്തെ എൽഡിഎഫ് സർക്കാരിന്റെ വാ​ഗ്ദാന പരസ്യത്തിന് പ്രസക്തിയേറുന്നത്.

കെപിഎസി ലളിത അഭിനയിച്ച പരസ്യം ഇപ്പോൾ വൈറലായിരിക്കുകയാണ്. യുഡിഎഫ് പറയുന്നതും പ്രചരിപ്പിക്കുന്നതുമായ മദ്യനയം തീര്‍ത്തും തെറ്റാണെന്നും ഞങ്ങളെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്തുനിന്ന് മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുമെന്നുമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്.

നുണ പറയുന്നവരെ തിരിച്ചറിയുക, എൽഡിഎഫിന് വോട്ട് നൽകുക എന്നതാണ് പരസ്യത്തിന്റെ അവസാനം കെപിഎസി ലളിത പറയുന്നതും. എന്നാൽ തിരഞ്ഞെടുപ്പ് വാ​ഗാദാനം നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാരിനും സാധിച്ചിക്കുകയും ചെയ്തിട്ടില്ല.

English summary
LDF Promotional advertising at election campaign period: the advertisement viral now
topbanner topbanner

More News from this section

Subscribe by Email