topbanner
Thursday July 27th, 2017 - 4:08:am
topbanner

പൊന്നിന്‍കുട സമർപ്പണം കാവ്യയുടെയും പേരില്‍ മാത്രം: ദിലീപിനെ കാവ്യയുടെ കുടുംബവും കൈവിട്ടോ.?

NewsDesk
പൊന്നിന്‍കുട സമർപ്പണം കാവ്യയുടെയും പേരില്‍ മാത്രം: ദിലീപിനെ കാവ്യയുടെ കുടുംബവും കൈവിട്ടോ.?

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പറഞ്ഞ് കേൾക്കപ്പെടുന്ന പേരാണ് ദിലീപിന്റേത്. പ്രശ്നം ​ഗുരുതരമാകാൻ തുടങ്ങിയപ്പോൾ തന്നെ ദിലീപും കാവ്യയും ക്ഷേത്ര ദർശനം ആരംഭിച്ചിരുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലാണ് തുടക്കത്തിൽ ഇരുവരും ചേർന്നെത്തിയിരുന്നത്. കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനയും പൂജയും നടത്തുകയും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങിയത്.

എന്നാൽ കാവ്യയുടെ കുടുംബം കഴിഞ്ഞ ദിവസം തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ ദിലീപിനെ പാടേ ഒഴിവാക്കുന്ന സ്ഥിതി വിശേഷമായിരുന്നു ഉണ്ടായത്. കാവ്യയുടെയും അമ്മയുടെയും പേരിൽ മാത്രമാണ് വഴിപാട് കഴിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

കാവ്യയുടെ അമ്മയുടെ നാടുകൂടിയായ തളിപ്പറമ്പ് രാജരാജേശ്വരന്റെ കാരുണ്യം തേടി കാവ്യാമാധവനും കുടുംബവും തളിപ്പറമ്പിലെത്തിയത്. വ്യാഴാഴ്ച്ച സന്ധ്യയോടെയാണ് അതീവ രഹസ്യമായി കാവ്യ, അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, സഹോദരന്‍ മിഥുന്‍, സഹോദര ഭാര്യ റിയ ഇവരുടെ കുട്ടി എന്നിവര്‍ പാളയാട്ടെ ബന്ധു രമേശന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് രാത്രി എട്ടോടെ കാവ്യ ഒഴികെയുള്ളവര്‍ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോയിരുന്നു.

എന്നാൽ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ കാവ്യയുടെ കുടുംബം പൊന്നിന്‍കുട സമർപ്പണം നടത്തിയിരിക്കുന്നത് കാവ്യയുടെയും അമ്മ ശ്യാമളയുടെയും പേരിൽ മാത്രമാണ്. ജയിലിൽ കഴിയുന്ന ദിലീപിന്റെ പേരിൽ വഴിപാട് കഴിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇതിലേക്ക് 1700 രൂപയാണ് ദേവസ്വത്തിലേക്ക് അടച്ചത്. ക്ഷേത്രത്തിലെ കൊട്ടുംപുറത്ത് നിന്നും അരിയളന്ന ശേഷമാണ് പൊന്‍കുടത്തില്‍ പശുവിന്‍ നെയ്യ് നിറച്ച് രാജരാജേശ്വരന് സമര്‍പ്പിക്കുന്നത്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദിയൂരപ്പ എന്നിവരും ഒട്ടനവധി പ്രമുഖരും ക്ഷേത്രത്തില്‍ വന്ന് പൊന്നിന്‍കുട സമര്‍പ്പണം നടത്തിയിരുന്നു. രാത്രി എട്ട് മുതല്‍ 8.30 വരെ മാത്രമാണ് ക്ഷേത്രത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നത്. അതാണ് ഈ സമയത്തു തന്നെ ഇവര്‍ എത്തിയത്. ആരുമായും സംസാരിക്കാതെ ക്ഷേത്രത്തിനകത്ത് കയറി പൊന്നിന്‍കുടം സമര്‍പ്പിച്ച ഉടന്‍ തന്നെ ഇവര്‍ തിരിച്ചുപോകുകയാണുണ്ടായത്.

 

 

Read more topics: actress, attack, dileep,
English summary
Kavya Madhavan Taliparamba Temple cc tv leaked
topbanner topbanner

More News from this section

Subscribe by Email