topbanner
Thursday November 23rd, 2017 - 6:30:pm
topbanner
Breaking News

കറുത്തമുത്ത്; ജയസൂര്യയുടെ പെങ്ങള്‍ ഒരു തട്ടിപ്പുകാരിയോ ?

അശ്വതി
കറുത്തമുത്ത്; ജയസൂര്യയുടെ പെങ്ങള്‍ ഒരു തട്ടിപ്പുകാരിയോ ?

കഴിഞ്ഞ കുറെ നാളുകളായി കറുത്ത മുത്ത് എന്ന സീരിയലിലെ നായിക കറുപ്പാണോ വെളുപ്പാണോ എന്നുള്ള ചര്‍ച്ചയും വിവാദവും ഒക്കെ തുടങ്ങിയിട്ട്. വ്യക്തി കറുത്തതോ വെളുത്തതോ ആവട്ടെ അഭിനയം നന്നായാല്‍ പോരെ? മതി, പക്ഷെ ചര്‍ച്ചയില്‍ വരുന്നത് അതല്ലല്ലോ! വാര്‍ത്തകളില്‍ നിറയാന്‍ വേണ്ടി രാഷ്ട്രീയക്കാരും സിനിമാക്കാരും പല വിവാദങ്ങളും ഉണ്ടാക്കാറുണ്ട്. കാള പെറ്റു എന്ന് കേള്‍ക്കുന്ന മാത്രയില്‍ കയറുമെടുത്തു ഓടാന്‍ ഇവിടെ കുറെ പത്രക്കാരുമുള്ളപ്പോള്‍ ചുളുവില്‍ ഇത്തരക്കാര്‍ നേട്ടം കൊയ്യുന്നു.

വല്ല്യ ബുദ്ധിശാലികള്‍ എന്ന് കരുതിപ്പോരുന്ന നമ്മുടെ മാധ്യമ പുലികള്‍ പല വട്ടം വെറും ഊളകളായി മാറിയിട്ടും ഈ പ്രക്രിയ നിരന്തരം തുടരുന്നു! സരിത നായരും സന്തോഷ് പണ്ടിറ്റും ശാലു മേനോനും ബിജു രാധാകൃഷ്ണനും പി സി ജോര്‍ജും ഉള്‍പ്പെടെ കുപ്രസിദ്ധിയിലൂടെ താരങ്ങള്‍ ആയവരുടെ പട്ടിക നീളുന്നു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് മാത്രം ശ്രദ്ധ നേടിയവര്‍. ആ ശ്രേണിയിലെ ഏറ്റവും പുതിയ പേരാണ് പ്രേമി വിശ്വനാഥ് എന്ന കറുത്ത മുത്ത് സീരിയലിലെ നായിക.

പ്രേമി വിശ്വനാഥ് നല്‍കിയ അഭിമുഖങ്ങളില്‍ എല്ലാം കണ്ടിരുന്ന ഒരു പൊതു ചോദ്യമായിരുന്നു ‘താങ്കള്‍ കറുപ്പാണോ വെളുപ്പാണോ’ എന്നത്. ഒരിടത്തും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയും താന്‍ വെളുപ്പാണ്, തന്നെ കറപ്പിച്ചതാണ് എന്ന മട്ടിലുള്ള മറുപടികളും ഒക്കെയാണ് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ ഈ കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ ഏഷ്യാനെറ്റ് ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്ത ‘ടെലിവിഷന്‍ അവാര്‍ഡ് നിശ’ ‘കറുത്ത മുത്തിന്റെ’ കള്ളത്തരം പൊളിച്ചടുക്കി. സീരിയല്‍ നടന്‍ ശരതുമായുള്ള ഡാന്‍സിന്റെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ പ്രോമോ രൂപത്തില്‍ നിരന്തരം കാണിച്ചാണ് ‘ഏഷ്യാനെറ്റ്’ നായികയുടെ ‘തനിനിറം’ വ്യക്തമാക്കിയത്.

മേക്അപ്പ് ഇടാതെ പ്രാക്ടീസിന് വന്ന താരം, ഇതൊക്കെ ഷൂട്ട് ചെയ്ത് ചാനല്‍ നാട്ടുകാരെ കാണിക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല! സാമാന്യം നല്ല നിറമുള്ള ശരത്തിന്റെ കൂടെ ആയപ്പോള്‍ നാട്ടുകാര്‍ക്ക് മനസിലായി ഇത്രയും കാലം ജനത്തെ പറ്റിച്ചിരുന്നത് മാധ്യമങ്ങള്‍ അല്ല നായിക തന്നെ ആയിരുന്നുവെന്ന്.

ഇങ്ങനൊരു അപകടം പ്രതീക്ഷിക്കാതെ മുഖത്തും കഴുത്തിലുമെല്ലാം വെള്ള പെയിന്റും പൂശി ഫുള്‍ കൈ ബ്ലൗസുമിട്ട് സ്‌റ്റേജില്‍ ഡാന്‍സ് ചെയ്ത താരത്തിന്റെ നിറം പൂശാന്‍ മറന്നു പോയ കറുത്ത കൈകള്‍ കണ്ട് പ്രേക്ഷകര്‍ ഞെട്ടിയില്ല കാരണം ഡാന്‍സ് പ്രാക്ടീസ് ദൃശ്യങ്ങള്‍ അവര്‍ ഇതിനോടകം പലവട്ടം കണ്ട് ഞെട്ടിയിരുന്നു.

പ്രിയപ്പെട്ട പ്രേമി വിശ്വനാഥ്, താങ്കള്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു എന്നൊരു വാരിക പറയുന്നു. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയിലും മറ്റും പടങ്ങള്‍ വെളുപ്പിച്ച് ഇടാന്‍ വല്യ പ്രയാസമില്ലല്ലോ. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും പുറത്തിറങ്ങുമ്പോള്‍ വെള്ള പെയിന്റടിച്ചു സ്വയം കോമാളി വേഷം കെട്ടുന്നതുമൊക്കെ എന്തിനാണെന്ന് പിടി കിട്ടുന്നില്ല. നേരത്തെ പറഞ്ഞ പ്രസിദ്ധി നേടല്‍ ആണ് ലക്ഷ്യമെങ്കില്‍ ആയിക്കോട്ടെ ഒന്നും പറയുന്നില്ല. കുപ്രസിദ്ധി നേടിയവര്‍ എത്ര പേര്‍ ജനഹൃദയങ്ങളില്‍ ഉണ്ട് എന്ന് മാത്രം ആലോചിക്കുക. ഭരതന്റെ ‘പറങ്കി മല’ എന്ന ചിത്രത്തിലെ നായിക സൂര്യയും ബോളിവുഡ് താരം നന്ദിത ദാസും, ലോകോത്തര താരങ്ങളായ ഹാലി ബെറി ഉള്‍പ്പെടെയുള്ള പലരും തൊലി വെളുപ്പിക്കാതെ പ്രസിദ്ധരായവര്‍ ആണ് എന്ന് മാത്രം മനസിലാവുക.

പിന്നെ താന്‍ കറുത്ത് പോയി എന്ന സങ്കടം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്ങില്‍ അതിന് പകരം നിങ്ങള്‍ക്ക് കിട്ടിയ നിറക്കുറവിന് ദൈവത്തോട് നന്ദി പറയുക. കറുത്ത മുത്ത് പരമ്പരയുടെ സംവിധായകന്‍ പ്രവീണ്‍ കടക്കാവൂരുമായി ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. കഥാപാത്രത്തിന്റെ നിറമുള്ള ഒരു നായികയെ തന്നെ കാസ്റ്റ് ചെയ്യണം എന്ന ഒരു നിര്‍ബന്ധബുദ്ധി കാരണം ഏതാണ്ട് ആറ് മാസത്തിലധികം നീണ്ട തെരച്ചിലിന് ഒടുവിലാണ് നിങ്ങളെ കണ്ടെത്തിയതെന്ന് പറഞ്ഞു.

അഭിനയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും കറുത്ത നിറം എന്ന ഒറ്റ ഘടകം കൊണ്ടാണ് നിങ്ങളെ ഫിക്‌സ് ചെയ്തത് എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഗിന്നസ് പക്രു ആറടി പൊക്കമുള്ള ഒരാള്‍ ആയിരുന്നെങ്ങില്‍ ഒരുപക്ഷെ ആരും അറിയപ്പെടാത്ത ഒരാളായി പോയേനെ അദ്ധേഹത്തിന്റെ പോക്കക്കുറവിലൂടെ ആയിരുന്നു ദൈവം അനുഗ്രഹിച്ചത്. അതുപോലെ നിറക്കുറവിലൂടെ ആണ് ദൈവം പ്രേമിയെ അനുഗ്രഹിച്ചത്. ദൈവത്തിനു പ്രിയപ്പെട്ടവരേ കലാകാരന്മാര്‍ ആവുകയുള്ളൂ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

അപ്പോള്‍ വെള്ളനിറം പൂശി കോമാളിയാകുന്നതിലുപരി അതൊരു ദൈവനിന്ദ കൂടെയല്ലേ. ചിന്തിച്ചു നോക്കു. ജനത്തെ മണ്ടന്മാരാക്കുന്ന ഈ പണി ഒന്നവസാനിപ്പിക്കു…. കാരണം കള്ളി വെളിച്ചത്തായി. അത് പൊളിച്ചു തന്നത് നിങ്ങളുടെ സ്വന്തം ചാനല്‍ ഏഷ്യാനെറ്റ് തന്നെ.

ജയസൂര്യ സഹോദരന്‍ ആണെന്ന് പ്രേമി വിശ്വനാഥ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഘതില്‍ പറയുകയുണ്ടായി. കഠിന പ്രയത്‌നം ഒന്ന് കൊണ്ട് മാത്രം മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ നടന്‍ ആണ് ജയസൂര്യ. ഓരോ കഥാപാത്രമാവാനും അദ്ദേഹം എടുക്കുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നവയുമാണ്.

പ്രിയപ്പെട്ട ജയസൂര്യ നിങ്ങള്‍ ജനമനസില്‍ ഇടം നേടിയത് കള്ളത്തരത്തിലൂടെയോ കബളിപ്പിക്കളിലൂടെയോ കുപ്രസിദ്ധിയിലൂടെയോ അല്ല, നിങ്ങളുടെ അഭിനയത്തോടുള്ള ആത്മാര്‍ഥത കൊണ്ടാണ്. വിവാദങ്ങള്‍ അല്ല വിജയം കൊണ്ട് വരുന്നത് പകരം വിശ്രമമില്ലാത്ത പരിശ്രമങ്ങള്‍ ആണ്. കലയ്ക്കു ഒരു സത്യമുണ്ട്. ഇനിയെങ്ങിലും സഹോദരന്റെ പാത പിന്തുടരുന്നത് പ്രേമി വിശ്വനാഥിനു ഭാവിയില്‍ നന്മകളും നേട്ടങ്ങളും മാത്രമേ കൊണ്ട് വരുകയുള്ളു. ഈ കുറിപ്പ് അതിനൊരു വഴിത്തിരിവ് ആവുമെധില്‍ ഞങ്ങളും കൃതാര്‍ഥരായി.

വാല്‍കഷണം : കറുത്ത മുത്തിന്റെ ലോക്കേഷനിലും മേക് അപ്പ് മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ഞങ്ങള്‍ വിശദമായ അന്വേഷണം നടത്തി. അവര്‍ പറയുന്നു, സംശയം ഉണ്ടെങ്കില്‍ രാവിലെ ഒരു ആറ് മണിയാവുമ്പോള്‍ വന്നോളു. മേക്കപ്പ് തുടങ്ങുന്നതിനു മുന്‍പ് മുത്തിന്റെ തനിക്കോലം കാണാമെന്ന്.

Read more topics: karuthamuthu, asianet,Premi
English summary
Karutha muthu serial Premi
topbanner topbanner

More News from this section

Subscribe by Email