topbanner
Wednesday August 16th, 2017 - 10:48:pm
topbanner

ഹോട്ടായി കാജലിന്റെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

NewsDesk
ഹോട്ടായി കാജലിന്റെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

സിനിമയ്ക്ക് അകത്തും പുറത്തും ഗ്ലാമർ തുറന്നുകാട്ടാൻ ഒരുമടിയുമില്ലാത്ത നടിയാണ് കാജൽ അഗർവാൾ. എന്നാല്‍, ഒരു മാസികയ്ക്കായി കാജല്‍ നടത്തിയ ഫോട്ടോഷൂട്ട് വൈറലായിക്കൊണ്ടിരിക്കുകയാണ്. അതീവ ഗ്ലാമറസായുള്ള കാജലിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ സഹിതമാണ് വൈറലായിരിക്കുന്നത്. മാറിടം ഏതാണ്ട് പൂര്‍ണമായും അനാവൃതമാകുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടാണ് കാജല്‍ നടത്തിയിരിക്കുന്നത്.

പൊതുവേദികളിലും ഗ്ലാമർ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുക. ചിലർ നടിയെ വിമർശിച്ചും രംഗത്തെത്തി. സിനിമയേക്കാൾ ഗ്ലാമർ പ്രകടനമാണ് ഫോട്ടോഷൂട്ടിൽ നടി കാഴ്ചവച്ചതെന്നായിരുന്നു പലരുടെയും അഭിപ്രായം.

സിനിമയില്‍ അവസരം കുറഞ്ഞപ്പോഴാണ് കാജല്‍ ഇത്തരമൊരു ഫോട്ടോഷൂട്ടിന് തയാറായതെന്നാണ് പലരും നടത്തുന്ന വിമര്‍ശനം. എന്നാല്‍, കാജലിന് കൈനിറയെ ചിത്രമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഡി.കെ. സംവിധാനം ചെയ്യുന്ന ജീവ ചിത്രമായ കവലൈ വേണ്ടാം ആണ് കാജലിന്റേതായി ഉടന്‍ റിലീസാകുന്ന സിനിമ. ഖൈദി നം. 150, തല അജിത്തിന്റെ നായികയായി പുതിയ ചിത്രം, നാനേ രാജു നാനേ മന്ത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കാജല്‍.

Read more topics: Kajal Aggarwal, Photoshoot,
English summary
Kajal Aggarwal Photoshoot for South Scope magazine
topbanner topbanner

More News from this section

Subscribe by Email