Tuesday June 19th, 2018 - 2:17:pm
topbanner
Breaking News

ഇന്ത്യയിലെ ആദ്യത്തെ വൺ സീൻ ഹ്രസ്വചിത്രം 'മകൾ' ടീസർ പുറത്തിറങ്ങി

NewsDesk
ഇന്ത്യയിലെ ആദ്യത്തെ വൺ സീൻ ഹ്രസ്വചിത്രം 'മകൾ' ടീസർ പുറത്തിറങ്ങി

കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ വൺ സീൻ ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മാധ്യമപ്രവർത്തകനായ റിയാസ് കെ എം ആർ സംവിധാനം ചെയ്ത മകൾ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസറാണ് അൽപ്പസമയം മുമ്പ് സംവിധായകൻ തന്നെ കെ.എം.ആർ ടാലന്റ് ഫാക്ടറിയുടെ യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്.

ലോകത്ത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം നടന്നിട്ടുള്ള പരീക്ഷണം സംവിധായകൻ ഇന്ത്യയിലും നടപ്പിലാക്കുകയാണ്. അത് കൊണ്ട് തന്നെ ടീസറിനും മികച്ചവരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. നവംബർ ആദ്യവാരത്തിലാണ് ഹ്രസ്വചിത്രം യു ട്യൂബിൽ പ്രദർശനത്തിന് എത്തുക. വർത്തമാനകാല സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പെൺകുട്ടികളുടെ ചൂഷണം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരച്ഛന്റെയും പത്തുവയസുകാരിയായ മകളുടെയും ജീവിതപശ്ചാത്തലത്തലമാണ് ഇതിൽ വിവരിക്കുന്നത്. ഒരു പെൺകുട്ടി ഇരയാക്കപ്പെടുന്നത് കണ്ടിട്ടും ഒന്ന് പ്രതികരിക്കുക പോലും ചെയ്യാതെ നിശബ്ദമായി നോക്കി നിൽക്കുന്ന സമൂഹത്തെ സംവിധായകൻ തന്റെ ചിത്രത്തിലൂടെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. സൗമ്യയും ജിഷയും പോലുള്ള പെണ്മക്കൾ വേട്ടയാടപ്പെടുന്നത് അറിഞ്ഞിട്ടും നിശബ്ദമായിരുന്നവർക്കുള്ള ഓർമ്മപ്പെടുത്തലായാണ് സംവിധായകൻ ചിത്രം സമർപ്പിക്കുന്നത്.

അഞ്ചു വര്ഷം മുമ്പ് സുഹൃത്തായ വിനേഷ് ചന്ദ്രൻ പറഞ്ഞ ഒരു ആശയം കഴിഞ്ഞ വർഷം റിയാസ് മകൾ എന്ന പേരിൽ കഥയാക്കിയിരുന്നു. അതാണ് ഇപ്പോൾ ഹൃസ്വചിത്രമായി രൂപപ്പെടുന്നത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും റിയാസ് കെ.എം.ആർ ആണ്. ഒരൊറ്റ സീനിലാണ് ഹൃസ്വചിത്രം ഒരുക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. മൂന്നു കഥാപാത്രങ്ങൾ ഉള്ള ചിത്രത്തിൽ രണ്ടു അഭിനേതാക്കൾ മാത്രമാണുള്ളത്. ക്യാമറയിലും ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. പ്രവാസി ഫോട്ടോഗ്രാഫർ കൂടിയായ ഗോപകുമാർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

പോസ്റ്റർ ഡിസൈനറും ഇദ്ദേഹമാണ്. കെ.എം.ആർ ടാലന്റ് ഫാക്ടറിയാണ് നിർമ്മാണം. പ്രൊഡക്ഷൻ എക്സിക്യു്ട്ടീവ്-ഷറഫു. സഹസംവിധാനം: പ്രജീഷ് കൃഷ്ണൻ, ജിഷ്ണു പരിയാരം. സ്റ്റിൽസ്-നവീൻരാജ്. റിയാസിന് പുറമെ അനന്യ ഷൈജുവും ഇതിൽ വേഷമിടുന്നുണ്ട്. മൂന്നാമത്തെ കഥാപാത്രം സസ്പെൻസ് ആണ്. അതെ സമയം ഇതിൽ ഡബിൾ റോളില്ല. റിയാസ് പതിനാറാം വയസിൽ കാഴ്ച എന്ന ഹൃസ്വചിത്രത്തിലൂടെയാണ് അസി.ഡയറക്ടറായി അഭ്രപാളിയുടെ പിന്നണിയിൽ എത്തുന്നത്.

കഴിഞ്ഞ 11 വർഷത്തിനിടെ നൂറിലധികം ഹൃസ്വചിത്രങ്ങളിൽ പ്രവർത്തിച്ച റിയാസ് ദേശീയ സിനിമ അവാർഡ് ജേതാവ് ഷെറിയുടെ ഹൃസ്വചിത്രങ്ങളിലും ആദിമധ്യാന്തം, ഗോഡ് സെ എന്നീ സിനിമകളിലും സഹസംവിധായകനായും പ്രവർത്തിച്ചു. രണ്ടു പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃസ്വ ചിത്രങ്ങളിലും ഡോക്യൂമെന്ററികളിലും പ്രവർത്തിച്ച റിയാസ് സിനിമ രംഗത്ത് നിന്നും മികച്ച അവസരങ്ങൾ കൈവരികയാണെങ്കിൽ അഭിനയവും ഒപ്പം കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുണ്ട്.

തളിപ്പറമ്പിനടുത്ത പൂമംഗലം സ്വദേശിയാണ്. ഖൈറുന്നീസ-മൊയ്തു ദമ്പതികളുടെ മകനാണ്. മൊയ്തീന്റെ മോൻ എന്ന സിനിമയുടെയും ഏതാനും ഹൃസ്വചിത്രങ്ങളുടെയും പണിപ്പുരയിലാണ്. മാതമംഗലത്ത് ഒന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് സന്ധ്യ എന്ന യുവതി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട അതെ സ്ഥലത്തും പരിയാരത്തുമായാണ് മകൾ ഹൃസ്വചിത്രം ചിത്രീകരിച്ചത്. കേരളത്തിലെ ഫിലിം സൊസൈറ്റികൾ മുഖേനയും ഇത് പ്രദർശിപ്പിക്കും. ഫോൺ:9747281874.

Read more topics: K Muhammad Riyas, Short Movie, Makal,
English summary
K Muhammad Riyas Short Movie Makal Teaser

More News from this section

Subscribe by Email