topbanner
Monday April 24th, 2017 - 3:14:am
topbanner

കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾക്കെതിരെ മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍

NewsDesk
കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾക്കെതിരെ മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍

അവര്‍ കുഞ്ഞുങ്ങളാണെന്ന് ഓര്‍മിപ്പിച്ച് മോഹന്‍ ലാലിന്റെ ഹാപ്പി ന്യൂ ഇയര്‍.  കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾക്കെതിരെ മോഹൻ ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം ഹാപ്പി ന്യൂ ഇയർ ശ്രദ്ധേയമാകുന്നു.

കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾക്കെതിരെ മോഹൻ ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം ഹാപ്പി ന്യൂ ഇയർ ശ്രദ്ധേയമാകുന്നു. കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ, അജു വർഗീസ്, കാവ്യാ മാധവൻ, പേളി മാണി തുടങ്ങി 19 ഓളം താരങ്ങളും ഈ ഹ്രസ്വചിത്രത്തിലുണ്ട്. മാധ്യമ പ്രവർത്തകനായ ടി ആർ രതീഷ് സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയർ ചിത്രീകരണത്തിലെ പുതുമകൊണ്ടും പ്രശംസ പിടിച്ചുപറ്റുകയാണ്‌.

കൊച്ചിയിലെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഹാപ്പി ന്യൂ ഇയര്‍ ചിത്രീകരിച്ചത്. പതിവ് ഹ്രസ്വചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ഡോക്യു-ഫിക്ഷന്‍ ആണ് ഹാപ്പി ന്യൂ ഇയര്‍. സഹതാപത്തിന്റെ മെഴുകുതിരി പ്രകടനങ്ങള്‍ മാത്രം പോരാ ഇരകളെ സൃഷ്ടിക്കുന്ന വിരലുകള്‍ ഉയരാതിരിക്കണം എന്ന് ഓര്‍മിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്, രമ്യ തുടങ്ങിയവരാണ് അഭിനേതാക്കൾ. ദിയാസ് ഐഡിയ ഇൻക്യൂബേറ്റർ ആണ് നിർമാണം.

English summary
Happy New Year Malayalam Short Film Mohan lal
topbanner topbanner

More News from this section

Subscribe by Email