Sunday June 24th, 2018 - 10:32:pm
topbanner
Breaking News

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാകാന്‍ നിര്‍മ്മല സീതാരാമന്‍ തന്നെ ബെസ്റ്റ്

suji
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാകാന്‍ നിര്‍മ്മല സീതാരാമന്‍ തന്നെ ബെസ്റ്റ്

പൈലറ്റിന്റെ ഒലിവ് ഗ്രീന്‍ ജി സ്യൂട്ടും, ഹെല്‍മെറ്റും ധരിച്ച് വരുന്ന രാജ്യരക്ഷാ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ എത്തിയതല്ല. പകരം വ്യോമസേനയുടെ മികച്ച യുദ്ധവിമാനമായ സുഖോയ് 30 എകെഐ ജെറ്റില്‍ പറക്കുകയാണ് സീതാരാമന്‍ ചെയ്തത്. യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത ആദ്യ വനിതാ പ്രതിരോധ മന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍.

ജോധ്പൂരിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നും പറന്നുയരുന്ന സൂപ്പര്‍സോണിക് ജെറ്റിലെ രാജ്യരക്ഷാ മന്ത്രിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയാണ് സുഖോയ് വിമാനത്തില്‍ ഇവര്‍ നടത്തിയത്.

അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു ഇതെന്ന് 58-കാരിയായ രാജ്യരക്ഷാ മന്ത്രി വ്യക്തമാക്കിയിരുന്നു. സൈനികരുടെ പരിശീലനത്തില്‍ അഭിമാനിക്കുന്നതായി വ്യക്തമാക്കിയ സീതാരാമന്‍ അടിയന്തര സാഹചര്യങ്ങളില്‍ ഇവരുടെ അതിവേഗത്തിലുള്ള പ്രതികരണത്തെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിഞ്ഞതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: Nirmala Sitharaman, Sukhoi
English summary
First woman defence minister on Sukhoi, Nirmala Sitharaman creates record

More News from this section

Subscribe by Email