topbanner
Saturday May 27th, 2017 - 1:42:pm
topbanner

ബഷീറിന്റെ പ്രേമലേഖനം'ത്തിലെ

NewsDesk
ബഷീറിന്റെ പ്രേമലേഖനം'ത്തിലെ

കൊച്ചി: 'ബഷീറിന്റെ പ്രേമലേഖനം' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ "ലൈല ലൈല" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മണികണ്ഠൻ ആചാരിയും രഞ്ജിനി ജോസും അഭിനയിച്ചിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് സാലിഹ് ഹനീഫ് ആണ്. ഷിന്റൊ കൂടപ്പാട്ടിന്റെ വരികൾക്ക് വിഷ്ണു മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു.

അനീഷ് അൻവർ സംവിധാനം നിർവഹിച്ച 'ബഷീറിന്റെ പ്രേമലേഖനം'ത്തിൽ പ്രശസ്ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഫർഹാൻ ഫാസിലും സന അൽതാഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വർഗ്ഗീസ്, ആശ അരവിന്ദ്, കണാരൻ ഹരീഷ്, സുനിൽ സുഖദ, മണികണ്ഠൻ, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഷിനോദ്, ഷംസീർ, ബിബിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഫോർട്ട് എന്റർടൈൻമെന്റ് (Fort Entertainment)ന്റെ ബാനറിലാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

English summary
Basheerinte Premalekhanam Laila Laila Song Video
topbanner topbanner

More News from this section

Subscribe by Email