Tuesday September 25th, 2018 - 3:00:am
topbanner

റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലി മുന്നേറുന്നു: ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ജനങ്ങള്‍

NewsDesk
റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലി മുന്നേറുന്നു: ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ജനങ്ങള്‍

റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലി മുന്നേറുന്നു, ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ജനങ്ങള്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആദ്യ ഭാഗം മുതല്‍ക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരന്നു. ആദ്യഭാഗം പുറത്തിറങ്ങുന്നതിന് മുമ്ബും ശേഷവും ഒരുപോലെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും അത് പിന്തുടര്‍ന്നു. .

മാര്‍ച്ച്‌ 15ന് പുറത്തിറങ്ങിയ ട്രെയിലര്‍ മൂന്ന് ദിവസം പിന്നിടുമ്ബോഴേയ്ക്കും ട്രെയിലര്‍ കണ്ടത് ആറു കോടിയിലധികം ആളുകളാണ്. 24 മണിക്കൂറുകള്‍ കൊണ്ട് ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമാ ട്രെയിലര്‍ എന്ന റെക്കോര്‍ഡും ബാഹുബലിയ്ക്ക് സ്വന്തം.

50 കോടിയിലധികം ആളുകളാണ് ഇന്റര്‍നെറ്റിലൂടെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ട്രെയിലര്‍ കണ്ടത്. ഇപ്പോള്‍ ട്രെയിലര്‍ കണ്ട സന്ദര്‍ശകരുടെ എണ്ണം ആറര കോടി പിന്നിട്ടു. യുട്യൂബ്, ഫെയ്സ്ബുക്ക് എന്നിവയിലൂടെ കണ്ടത് അഞ്ചുകോടി.

രാജമൗലി തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം ആഗോളതലത്തില്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റവുമധികം ആളുകള്‍ വീഡിയോ കണ്ട പട്ടികയില്‍ 13ാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബാഹുബലി. ഈ പട്ടികയില്‍ ആദ്യ 15ല്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യന്‍ സിനിമയും ബാഹുബലിയാണ്. ഒരു കോടി എഴുപത് ലക്ഷം ആളുകള്‍ ചിത്രത്തിന്റെ ഹിന്ദി ട്രെയിലറും രണ്ടു കോടി അറുപത് ലക്ഷം ആളുകള്‍ ചിത്രത്തിന്റെ തെലുങ്ക് ട്രെയിലറും കണ്ടുകഴിഞ്ഞു.

Read more topics: Baahubali 2, trailer,
English summary
'Baahubali 2- The Conclusion' trailer out; gets over 4 million YouTube
topbanner

More News from this section

Subscribe by Email