Thursday September 20th, 2018 - 6:14:pm
topbanner
Breaking News

ആസിഫ് അലി-ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

NewsDesk
ആസിഫ് അലി-ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. "കസവണിയും" എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാർ ആണ്.. മനു മൻജിത്തിന്റെ വരികൾക്ക് ഡോണ്‍ വിൻസെന്റ് ഈണം പകർന്നിരിക്കുന്നു.

രോഹിത് വി എസ് സംവിധാനം നിർവഹിച്ച 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' എന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്നാണ് ഫോർ എം എന്റർടൈൻമെന്റ്സ് (4M Entertainments)ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

English summary
Adventures of Omanakuttan Kasavaniyum Song Video
topbanner

More News from this section

Subscribe by Email