topbanner
Wednesday August 16th, 2017 - 10:56:pm
topbanner

ആസിഫ് അലി-ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' ലെ ഗാനങ്ങൾ റിലീസ് ചെയ്തു

NewsDesk
ആസിഫ് അലി-ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' ലെ ഗാനങ്ങൾ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. അരുണ്‍ മുരളീധരനും ഡോണ്‍ വിൻസെന്റും മൂന്ന് ഗാനങ്ങൾ വീതം സംഗീതം നൽകിയിട്ടുണ്ട്. ഹരിനാരായണൻ ബി.കെയും മനു മഞ്ജിത്തുമാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ഗുരുരാജ ഭട്ട് കട്യ രചിച്ച ഒരു കന്നഡ ഗാനവും ആൽബത്തിലുണ്ട്

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. വാർമിന്നൽ
പാടിയത്: ഹരിചരൺ
ഗാനരചന: ഹരിനാരായണൻ ബി.കെ
സംഗീതം: അരുണ്‍ മുരളീധരൻ

2. ഇളമൈ
പാടിയത്: ശക്‌തിശ്രീ ഗോപാലൻ
ഗാനരചന: ഹരിനാരായണൻ ബി.കെ
സംഗീതം: അരുണ്‍ മുരളീധരൻ

3. എന്താണ് മോനെ
പാടിയത്: ആന്റണി ദാസൻ
ഗാനരചന: മനു മൻജിത്
സംഗീതം: അരുണ്‍ മുരളീധരൻ

4. കാരിരുളു (കന്നഡ)
പാടിയത്: അരുൺ ജെയിംസ്
ഗാനരചന: ഗുരുരാജ ഭട്ട് കട്യ
സംഗീതം: ഡോണ്‍ വിൻസെന്റ്

5. തനിയെ തനിയെ
പാടിയത്: സുജിത് സുരേശൻ, ചാൾസ് നസാരെത്ത്
ഗാനരചന: ഹരിനാരായണൻ ബി.കെ
സംഗീതം: ഡോണ്‍ വിൻസെന്റ്

6. താരാരാ
പാടിയത്: യാസിൻ നിസാർ
ഗാനരചന: മനു മൻജിത്
സംഗീതം: ഡോണ്‍ വിൻസെന്റ്

പാട്ടുകൾ കേൾക്കാൻ: 

രോഹിത് വി എസ് സംവിധാനം നിർവഹിച്ച 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'എന്ന ചിത്രത്തിൽ ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്നാണ് ഫോർ എം എന്റർടൈൻമെന്റ്സ് (4M Entertainments)ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

English summary
Adventures Of Omanakuttan stars Asif Ali and Bhavana
topbanner topbanner

More News from this section

Subscribe by Email