topbanner
Thursday July 27th, 2017 - 10:00:am
topbanner

എൻ.ഫ്.ഡി.സി. ഷോർട് ഫിലിം ഫെസ്റ്റിൽ 'അമല'യും

NewsDesk
എൻ.ഫ്.ഡി.സി. ഷോർട് ഫിലിം ഫെസ്റ്റിൽ 'അമല'യും

തളിപ്പറമ്പ്: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പ്രമേയമാക്കി നടത്തുന്ന ഷോർട്ഫിലിം ഫെസ്റ്റിവലിലേക്ക് കണ്ണൂർ സ്വദേശിയുടെ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ സ്വദേശി ആൻറണി ജിജിൻ സംവിധാനം ചെയ്ത 'അമല'യാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇതിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചതും ആൻറണി തന്നെയാണ്. സ്വന്തം കാര്യത്തിൽ വലിയ വൃത്തി സൂക്ഷിക്കുന്ന നാം പൊതു ഇടങ്ങളിൽ കാണിക്കുന്ന വൃത്തിഹീനത ചൂണ്ടിക്കാണിക്കുകയാണ് 'അമല'. ശ്രുതി ശ്രീധർ അവതരിപ്പിച്ച വീട്ടമ്മയുടെ പ്രവൃത്തികളിലൂടെയാണ് ഹ്രസ്വചിത്രം സഞ്ചരിക്കുന്നത്. പൊതുവഴിയിൽ മാലിന്യം വലിച്ചെറിയുന്ന ഈ വീട്ടമ്മയുടെ കണ്ണ് തുറപ്പിക്കുന്നത് ഒരു പറ്റം വിദ്യാർത്ഥികളുടെ വാക്കുകളാണ്.Antony Jijin A J AMALA Malayalam Short Film

നാം നന്നായാലെ നമ്മുടെ നാടും നന്നാവൂ എന്ന് അമല അടിവരയിടുന്നു. ഡി.യു. എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപക് ഉദയരാജ് ആണ് അമല നിർമ്മിച്ചത്. എം.സി.സി.മിഥുൻ തിരക്കഥയെഴുതിയ ഇതിന്റെ ഛായാഗ്രഹണം ശരത് എ കണ്ണൂരാണ്. കെ.എം.ആർ ടാലന്റ് ഫാക്ടറിയാണ് പ്രചാരണം.

ടൈറ്റിൽ - ഷാജി വില്യംസ്, മിക്സിംഗ്- ചരൺ വിനായിക്, കളർ-നഹാസ്, പ്രൊഡക്ഷൻ കൺട്രോളർ-അശ്വിൻ അശോക്,വസ്ത്രാലങ്കാരം - ഇറിന അഖിലേഷ് എന്നിവരാണ് മറ്റ് പ്രധാന ടെക്നീഷ്യന്മാർ. അമല ഇതിനകം യു ട്യൂബിലും ഏറെ പ്രചാരം നേടിക്കഴിഞ്ഞു.

Read more topics: AMALA, Malayalam, Short Film,
English summary
AMALA Malayalam Short Film
topbanner topbanner

More News from this section

Subscribe by Email