topbanner
Wednesday December 13th, 2017 - 1:30:am
topbanner
topbanner

പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂട്യൂബ്

Jikku Joseph
പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂട്യൂബ്

പുതിയ നിയന്ത്രണങ്ങളുമായി യൂട്യൂബ്. അനുയോജ്യമല്ലാത്ത വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇത്തവണ യൂട്യൂബ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങളും യൂട്യൂബ് കൈക്കൊണ്ടു.

മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ വാരം യൂട്യൂബ് പൂട്ടി, ഒപ്പം 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ യൂട്യൂബ് പിന്‍വലിച്ചു.

ഇത് സംബന്ധിച്ച് യൂട്യൂബ് വൈസ് പ്രസിഡന്റ് ജോഹന്നാ റൈറ്റ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ആര്‍ക്കും കടന്നുവരാവുന്ന ഒരു സംവിധാനമാണ് യൂട്യൂബ്, അതിനാല്‍ തന്നെ മാതപിതാക്കളും, പരസ്യദാതക്കളും, നിയമപാലകരും എല്ലാം ജാഗരൂഗരായി ഇരുന്നാല്‍ മാത്രമേ അപകടകരമായ അവസ്ഥ ഒഴിവാക്കാന്‍ സാധിക്കൂ. യൂട്യൂബിന്റെ ആയിരക്കണക്കിന് ജീവനക്കാര്‍ വീഡിയോകളുടെ നിര്‍ബന്ധനകള്‍ പാലിക്കാനും, അല്ലാത്തവയെ നിയന്ത്രിക്കാനും ദിനവും രാത്രിയും ജോലി ചെയ്യുന്നുണ്ട് ബ്ലോഗ് പോസ്റ്റ് പറയുന്നു.

English summary
YouTube steps up takedowns as concerns about kids' videos grow
topbanner topbanner

More News from this section

Subscribe by Email