Tuesday April 23rd, 2019 - 3:47:am
topbanner
topbanner

മൊബൈല്‍ ഫോണിന്റെ ബാറ്ററി ദൈര്‍ഘ്യം കൂട്ടാന്‍ പറ്റിയ വഴികള്‍

suji
മൊബൈല്‍ ഫോണിന്റെ ബാറ്ററി ദൈര്‍ഘ്യം കൂട്ടാന്‍ പറ്റിയ വഴികള്‍

മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു ജീവിതം പലര്‍ക്കും അസാധ്യമാണ്. ഒരാളുടെ ഫോണ്‍ നമ്പര്‍ പോലും ആളുകള്‍ക്ക് ഓര്‍മ്മയില്ലാത്തതാണ് അവസ്ഥ. അത്രയധികം സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിച്ചാണ് ആളുകളുടെ ജീവിതം. പലപ്പോഴും ഫോണുകളുടെ ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുപോകുന്നത് ഒരു തലവേദനയാണ്.

ഇത് തടയാന്‍ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്. ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ് കുറയ്ക്കുകയാണ് ഇതില്‍ പ്രധാനം. പുറത്തുള്ള അന്തരീക്ഷത്തിലും വീടിനകത്തും രണ്ട് തരത്തിലുള്ള ബ്രൈറ്റ്‌നസ് ഉപയോഗിക്കാം. കൂടാതെ ബാക്ക്ഗ്രൗണ്ട് ചിത്രം ഇരുണ്ടതാക്കുന്നതും ഗുണകരമാണ്.

ആപ്പുകള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചാല്‍ ഫോണിന്റെ മെമ്മറി കൂടുതല്‍ ഉപയോഗിക്കും. ഇതിന് ബാറ്ററി ആവശ്യവുമാണ്. ആപ്പുകളുടെ അപ്‌ഡേറ്റ് നടത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇത് ശേഷി മികച്ചതാക്കും.

ബ്ലൂടൂത്ത് പോലുള്ള എപ്പോഴും ഉപയോഗമില്ലാത്ത ഫീച്ചറുകള്‍ ഓഫാക്കി വെയ്‌ക്കേണ്ടതും ആവശ്യമാണ്. ഇനി ഇതെല്ലാം ചെയ്തിട്ടും ഫോണ്‍ ബാറ്ററി പെട്ടെന്ന് ചോര്‍ന്ന് പോയാല്‍ കാര്യമായ പ്രശ്‌നമുണ്ടെന്ന് അര്‍ത്ഥം.

 

English summary
your smartphones battery last longer
topbanner

More News from this section

Subscribe by Email