Friday June 22nd, 2018 - 8:51:pm
topbanner
Breaking News

മെസേജിംഗ് സര്‍വ്വീസുകളുടെ തലതൊട്ടപ്പന്‍ യാഹൂ മെസഞ്ചര്‍ പണിനിര്‍ത്തുന്നു; ജൂലൈ 17ന് അന്ത്യശ്വാസം വലിക്കും

suji
മെസേജിംഗ് സര്‍വ്വീസുകളുടെ തലതൊട്ടപ്പന്‍ യാഹൂ മെസഞ്ചര്‍ പണിനിര്‍ത്തുന്നു; ജൂലൈ 17ന് അന്ത്യശ്വാസം വലിക്കും

യാഹൂ മെസഞ്ചര്‍ പണി അവസാനിപ്പിക്കുകയാണ്. ഇന്ന് ലഭ്യമായിട്ടുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വ്വീസുകളുടെ തലതൊട്ടപ്പന്‍ എന്ന് വിശേഷിപ്പിക്കാവുന്ന യാഹൂ മെസഞ്ചര്‍ ജൂലൈ 17ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. നിലവില്‍ യാഹൂ മെസഞ്ചര്‍ പ്രവര്‍ത്തിപ്പിക്കുന്ന വെരിസോണിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ജൂലൈ 17 മുതല്‍ യാഹൂ മെസഞ്ചറില്‍ സൈന്‍ ഇന്‍ ചെയ്യാനും ഉപയോഗിക്കാനും സാധിക്കില്ല. ഉപയോക്താക്കള്‍ മെസഞ്ചര്‍ ചാറ്റില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യാഹൂ മെയില്‍ ഉപയോഗിക്കാന്‍ ഈ യൂസര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാം, കൂടാതെ ഈ ഐഡി ഉപയോഗിച്ച് ഫേസ്ബുക്ക് പോലുള്ള സേവനങ്ങളും തുടര്‍ന്നും ആസ്വദിക്കാം.

യാഹൂ മെസഞ്ചറിന്റെ അവസാനയാത്ര ഒട്ടും അപ്രതീക്ഷിതമല്ല. 1998ല്‍ യാഹൂ പേജറായി തുടങ്ങിയ ഈ സേവനമാണ് പിന്നീട് ഇന്‍സ്റ്റന്റ് മെസേജിംഗ് യുഗത്തിന് തുടക്കമിട്ടത്. പക്ഷെ പിന്നീട് ഫേസ്ബുക്ക് മെസഞ്ചറും, വാട്‌സ്ആപ്പും ഒക്കെ എത്തിയതോടെ കാര്യങ്ങള്‍ മാറി. യാഹൂ മെസഞ്ചറിന് മാറ്റത്തിന്റെ വേഗത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഫലം യാഹൂ മെസഞ്ചറിനെ ഉപയോക്താക്കള്‍ ഉപേക്ഷിച്ചു.

 

Read more topics: yahoo messenger,shutting down
English summary
yahoo messenger is shutting down

More News from this section

Subscribe by Email