Saturday September 22nd, 2018 - 8:59:am
topbanner

ഷിയോമി എംഐ മാക്‌സ് 3 എത്തിപ്പോയി; വിലയും സ്‌പെസിഫിക്കേഷനും

suji
ഷിയോമി എംഐ മാക്‌സ് 3 എത്തിപ്പോയി; വിലയും സ്‌പെസിഫിക്കേഷനും

ഫോണും, ടാബ്ലെറ്റും ഒത്തുചേര്‍ന്ന ഫാബ്ലെറ്റ് ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന എംഐ മാക്‌സ് 3 ഷിയോമി പുറത്തിറക്കി. ചൈനയില്‍ ഫോണിന്റെ വില ഏകദേശം 17000 രൂപയാണ്. എംഐ മാക്‌സ് 2വിലും വലുപ്പമേറിയതാണ് മാക്‌സ് 3. നവീനമായ മള്‍ട്ടിമീഡിയ അനുഭവമാണ് കമ്പനിയുടെ വാഗ്ദാനം.

റെഡ്മി നോട്ട് 5 പ്രോയുടെ ഹാര്‍ഡ്‌വെയറില്‍ 5500 എംഎഎച്ച് ബാറ്റിയോടെയാണ് എംഐ മാക്‌സ് 3 എത്തുന്നത്. 1.8ജിഎച്ച്ഇസഡ് ഒക്ടാകോര്‍ ക്വാല്‍ഗോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

4ജിബി റാമില്‍ 64 ജിബി സ്റ്റോറേജും, 6ജിബി റാമില്‍ 128 ജിബി സ്‌റ്റോറേജുമാണുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാം. 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 12 എംപി സെന്‍സര്‍, 5 എംപി സെന്‍സറുള്ള ഡ്യുവല്‍ ക്യാമറയാണ് പിന്നില്‍. സെല്‍ഫിക്കായി 8 എംപി ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആന്‍്‌ഡോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള എംഐയുഐ സോഫ്റ്റ്‌വെയറാണ് എംഐ മാക്‌സ് 3 ഉപയോഗിക്കുന്നത്. ചൈനീസ് വിപണിയിലെത്തിയ ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

 

Read more topics: xiaomi mi max 3, launch
English summary
xiaomi mi max 3 launched
topbanner

More News from this section

Subscribe by Email