Friday September 21st, 2018 - 7:56:am
topbanner
Breaking News

ഷിയോമി എംഐ 8 യൂത്ത് സ്‌പെസിഫിക്കേഷനുകള്‍ ചോര്‍ന്നു

suji
ഷിയോമി എംഐ 8 യൂത്ത് സ്‌പെസിഫിക്കേഷനുകള്‍ ചോര്‍ന്നു

പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പണിപ്പുരയിലുള്ള ഷിയോമിയുടെ എംഐ 8 യൂത്തിന്റെ സ്‌പെസിഫിക്കേഷനുകള്‍ ചോര്‍ന്നു. എംഐ 8 യൂത്തിന്റെ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ചൈനീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയാണ് സ്‌പേസിഫിക്കേഷനുകള്‍ പുറത്തുവിട്ടത്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 6.26 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളതെന്നാണ് പ്രതീക്ഷിക്കുന്നത്. 2280 ഃ 1080 പിക്‌സല്‍ റെസലൂഷനാണുള്ളത്. എംഐ 8 എസ്ഇ ഹാര്‍ഡ്‌വെയറാണ് ഫോണില്‍ ഉള്‍പ്പെടുക. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഈ വേരിയന്റിലുള്ളത്.

6ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. സെല്‍ഫി പ്രേമികളെ സന്തോഷിപ്പിക്കാന്‍ എംഐ8 യൂത്തില്‍ 24 മെഗാപിക്‌സല്‍ സെന്‍സര്‍ ക്യാമറയും വന്നേക്കും. 3350 എംഎഎച്ച് ബാറ്ററിയാണ് യൂത്തിനെന്നാണ് ചോര്‍ന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓറിയോയിലാകും പ്രവര്‍ത്തനം.

 

Read more topics: xiaomi mi 8 youth , tech
English summary
xiaomi mi 8 youth coming soon full specs leaked
topbanner

More News from this section

Subscribe by Email