Wednesday December 19th, 2018 - 5:45:am
topbanner

നാല് മാസം കൊണ്ട് ഷിയോമി ഇന്ത്യയില്‍ വിറ്റത് 50 ലക്ഷം റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഫോണുകള്‍; എംഐ ആരാധകര്‍ ചൈനീസ് കമ്പനിയെ ഇത്രയധികം സ്‌നേഹിക്കുന്നത് വെറുതെയല്ല

suji
നാല് മാസം കൊണ്ട് ഷിയോമി ഇന്ത്യയില്‍ വിറ്റത് 50 ലക്ഷം റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഫോണുകള്‍; എംഐ ആരാധകര്‍ ചൈനീസ് കമ്പനിയെ ഇത്രയധികം സ്‌നേഹിക്കുന്നത് വെറുതെയല്ല

ദില്ലി: റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ ഫോണുകള്‍ ഇതിനോടകം ഇന്ത്യയില്‍ 50 ലക്ഷം യൂണിറ്റുകള്‍ വിറ്റതായി ഷിയോമി. ഫെബ്രുവരിയിലാണ് ഈ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. കേവലം നാല് മാസം കൊണ്ടാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ 50 ലക്ഷത്തിലധികം വില്‍പ്പന കൈവരിച്ചത്.

നേരത്തെ റെഡ്മി നോട്ട് 4 ഈ വില്‍പ്പന കരസ്ഥമാക്കിയത് ആറ് മാസം കൊണ്ടാണ്. എന്നാല്‍ റെഡ്മി നോട്ട് 5 സീരീസില്‍ രണ്ട് ഡിവൈസുകളാണ് ഉള്ളത്. റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ സീരീസ് ഇന്ത്യയിലെ എംഐ ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞ ഫോണാണ്. ഈ ഫോണുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാനുള്ള അവസരം നല്‍കാനായി സപ്ലൈ കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി.

റെഡ്മി നോട്ട് 5 3 ജിബി റാമും, 32 ജിബി സ്‌റ്റോറേജുമായി വാങ്ങാന്‍ 9999 രൂപയും, ഇതിന്റെ അടുത്ത മോഡലായ 4ജിബി റാം, 64 ജിബി സ്‌റ്റോറേജിന് 11999 രൂപയുമാണ് വില. റെഡ്മി നോട്ട് 5 പ്രോ 4 ജിബി റാം, 64 ജിബി സ്‌റ്റോറേജിന് 14999 രൂപയുമാണ് ഈടാക്കുന്നത്.

 

English summary
xiaomi has sold over 50 lakh redmi note 5 redmi note 5 pro phones in india in 4 months
topbanner

More News from this section

Subscribe by Email