Friday September 21st, 2018 - 12:46:am
topbanner
Breaking News

ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുമായി ടെസ്ല വിപണിയില്‍ എത്തി

Jikku Joseph
ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുമായി ടെസ്ല വിപണിയില്‍ എത്തി

ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുമായി ടെസ്ല വിപണിയില്‍ എത്തി. 30,000 ല്‍ അധികം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ശേഷി ഈ ബാറ്ററി സംവിധാനത്തിനുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ലുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ഓസ്‌ട്രേലിയയിലിലുണ്ടായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകാന്‍ ശേഷിയുണ്ട് ഈ ബാറ്ററിയ്ക്ക്.

100 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബാറ്ററി നൂറ് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് എലന്‍ മസ്‌കിന്റെ വാഗ്ദാനമാണ് ഇതോടെ ഫലവത്തായിരിക്കുന്നത്. ജൂലായിലാണ് ബാറ്ററി നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ ടെസ്ല സ്വന്തമാക്കിയത്. കാറ്റാടിപ്പാടങ്ങളില്‍ നിന്നാണ് 40 ശതമാനത്തിലധികം വൈദ്യുതി ഓസ്‌ട്രേലിയയില്‍ ഉല്‍പാദിപ്പിക്കുന്നത്.

കാറ്റിന് ശക്തി കുറയുമ്‌ബോള്‍ വൈദ്യുതി ലഭ്യത പ്രയാസത്തിലാവുന്നു. ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ് ടെസ്ലയുടെ ഭീമന്‍ ബാറ്ററി. കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവുണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ബാറ്ററികളില്‍ ശേഖരിച്ചുവെയ്ക്കുന്ന വൈദ്യുതിയ്ക്ക് സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നു.

English summary
world's largest battery is turned on in australia as tesla ties into power grid
topbanner

More News from this section

Subscribe by Email