Wednesday August 21st, 2019 - 12:09:am
topbanner
topbanner

വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്ട്സ്ആപ്പ് സേവനം ഈ വർഷം അവസാനത്തോടെ പിന്‍വലിക്കും

RA
വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്ട്സ്ആപ്പ് സേവനം ഈ വർഷം അവസാനത്തോടെ പിന്‍വലിക്കും

ന്യൂയോര്‍ക്ക്: ഈ വർഷം അവസാനത്തോടെ വിൻഡോസ് ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിൽ നിന്നും വാട്ട്സ്ആപ്പ് സേവനം പിന്‍വലിക്കും. 2019 ഡിസംബർ 31 വരെയാണ് ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തിക്കൂ. 2016 മുതലാണ് പഴയ ഒഎസസുകളിൽ പ്രവർത്തിക്കുന്ന ഹാൻസെറ്റുകളെ ഒഴിവാക്കാൻ വാട്ട്സ്ആപ്പ് തീരുമാനിക്കുന്നത്. മുന്‍പ് തന്നെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്ട്സ്ആപ്പ് പിന്‍മാറിയിരുന്നു. മേയ് 7 ന് നടത്തിയ വാട്ട്സ്ആപ്പിന്‍റെ ബ്ലോഗ് പോസ്റ്റിലാണ് വിൻഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ വർഷം അവസാനത്തോടെ വിൻഡോസിന്റെ എല്ലാ ഫോണുകളെയും വാട്സാപ് ഉപേക്ഷിക്കുകയാണ്. 2020 ഫെബ്രുവരി ഒന്നു മുതൽ ആൻഡ്രോയിഡ് 2.3.7 നും അതിനു മുൻപുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിർത്തും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുൻപുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്സാപ് ലഭിക്കില്ല.

Read more topics: window phone, whatsapp
English summary
window phone whatsapp
topbanner

More News from this section

Subscribe by Email