topbanner
Sunday June 25th, 2017 - 9:03:pm
topbanner

വാട്‌സ്ആപ്പില്‍ ടെക്‌സ്റ്റ് സ്റ്റാറ്റസ് തിരിച്ചു വരുന്നു

rajani
 വാട്‌സ്ആപ്പില്‍ ടെക്‌സ്റ്റ് സ്റ്റാറ്റസ് തിരിച്ചു വരുന്നു

ടെക്സ്റ്റ് സ്റ്റാറ്റസ് ഇല്ലാതായതില്‍ ഉപയോക്താക്കളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാട്‌സ്ആപ്പിന്റെ പുതിയ നടപടി.കഴിഞ്ഞ മാസത്തെ അപ്‌ഡേറ്റിലാണ് വാട്‌സാപ്പിന്റെ മുഖച്ഛായ മാറ്റിയ പരിഷ്‌കാരം ഉണ്ടായത്. ടെക്സ്റ്റ് സ്റ്റാറ്റസ് മാറ്റി പകരം ചിത്രങ്ങളും വീഡിയോകളും അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

സ്റ്റാറ്റസിനായി പ്രത്യേക ടാബും നല്‍കി.സ്‌നാപ്ചാറ്റിന് സമാനമായ രീതിയിലാണ് വാട്‌സ്ആപ്പ് പുതിയ സ്റ്റാറ്റസ് അവതരിപ്പിച്ചത്. എന്നാല്‍ ലളിതമായ ടെക്സ്റ്റ് സ്റ്റാറ്റസ് നഷ്ടമായത് ഉപയോക്താക്കള്‍ക്ക് അത്ര പിടിച്ചില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

ഉപയോക്താക്കളുടെ താല്‍പര്യങ്ങളോട് വാട്‌സ്ആപ്പ് ഉടന്‍ പ്രതികരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പില്‍ കഴിഞ്ഞ ആഴ്ച ടെക്സ്റ്റ് സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്ത ആഴ്ചയോടെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് തിരികെ ലഭിക്കുമെന്ന് വാട്‌സ്ആപ്പിനെ ഉദ്ധരിച്ച് ടെക് ക്രഞ്ച് വെബ്‌സൈറ്റ് റിപ്പോര്‍ട്ട്‌ചെയ്യുന്നു.

Read more topics: whatsapp, text, status, return
English summary
whatsapp text status return