topbanner
Saturday December 16th, 2017 - 4:44:pm
topbanner
topbanner

അബദ്ധത്തില്‍ അയച്ച വാട്‌സ്ആപ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാം

Jikku Joseph
അബദ്ധത്തില്‍ അയച്ച വാട്‌സ്ആപ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാം

വാട്‌സ്ആപില്‍ മേസേജുകള്‍ അയച്ചുകഴിഞ്ഞ ശേഷം വേണ്ടിയിരുന്നില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. അയച്ച സന്ദേശത്തില്‍ ചെറിയൊരു മാറ്റം, അതുമല്ലെങ്കില്‍ ആളുമാറിയോ ഗ്രൂപ്പ് മാറിയോ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനൊരു സംവിധാനവുമായി വാട്‌സ്ആപ്പ് എത്തുന്നുവെന്നാണ് ടെക് ലോകത്തുനിന്നുള്ള വാര്‍ത്തകള്‍.

അയച്ച സന്ദേശങ്ങള്‍ പുനഃപരിശോധിക്കാനും തിരുത്താനും അഞ്ച് മിനിറ്റ് സമയം നല്‍കുന്ന സംവിധാനമാണ് വാട്‌സ്ആപ് പുറത്തിറക്കാനൊരുങ്ങുന്നത്. സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് സന്ദേശങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ വാട്‌സ്ആപ് വഴി കൈമാറുന്ന എന്തും തിരുത്താനോ പിന്‍വലിക്കാനോ അഞ്ച് മിനിറ്റ് സമയം നല്‍കും.

ഗ്രൂപ്പ് മാറിയും ആളുമാറിയും മെസേജുകള്‍ അയക്കുന്നവര്‍ക്ക് അനുഗ്രഹമാകും ഈ സൗകര്യം. വാട്‌സ്ആപിന്റെ 2.17.300 മുതലുള്ള വേര്‍ഷനുകളില്‍ ഈ റീകോള്‍ സംവിധാനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2.17.190 ആണ് വാട്‌സ്ആപ്പിന്റെ ഇപ്പോള്‍ ലഭ്യമായ ഏറ്റവും പുതിയ പതിപ്പ്. എങ്ങനെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലോകത്താകമാനം 1.2 ബില്യന്‍ സജീവ ഉപയോക്താക്കളാണ് വാട്‌സ്ആപിനുള്ളത്. 10 ഇന്ത്യന്‍ ഭാഷകളില്‍ ഉള്‍പ്പെടെ 50 വിവിധ ഭാഷകളില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും.

English summary
whatsapp new feature recall messages sent by mistake
topbanner topbanner

More News from this section

Subscribe by Email