Saturday August 18th, 2018 - 7:56:am
topbanner

വാട്‌സ്ആപ്പിലെ വലിയൊരു ശല്യത്തിന് പരിഹാരമായി; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

Jikku Joseph
വാട്‌സ്ആപ്പിലെ വലിയൊരു ശല്യത്തിന് പരിഹാരമായി; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷന്‍ വഴി ദിവസവും നിരവധി മെസേജുകളും വിഡിയോകളും ചിത്രങ്ങളുമാണ് ലഭിക്കുന്നത്. നിരവധി ഗ്രൂപ്പുകളില്‍ അംഗമായവര്‍ക്ക് ഒരേ മെസേജ് തന്നെ ഒന്നില്‍ കൂടുതല്‍ തവണ ഫോര്‍വേര്‍ഡായി ലഭിക്കും. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാന്‍ വാട്‌സ്ആപ്പ് തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.

ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.

ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്. വാട്സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
whatsapp launches new update to fight forward messages
topbanner

More News from this section

Subscribe by Email