Sunday May 27th, 2018 - 5:21:pm
topbanner

വാട്‌സ് ആപ്പ് പേയ്‌മെന്റ് സംവിധാനവും അവതരിപ്പിക്കുന്നു

Anju NC
വാട്‌സ് ആപ്പ് പേയ്‌മെന്റ് സംവിധാനവും അവതരിപ്പിക്കുന്നു

ആഗോള വിപണിയില്‍ ബിസിനസ് ആപ്പ് പുറത്തിറക്കിയതിന് പിന്നാലെ വാട്‌സ് ആപ്പ് ഇന്ത്യന്‍ വിപണിയില്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഉപയോക്താക്കള്‍ക്ക് അടുത്ത മാസം അവസാനത്തോടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാനാവും.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വികസപ്പിച്ചെടുത്ത യു.പി.ഐ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി കമ്പനി എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് തുടങ്ങിയ ബാങ്കുകളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍ പരസ്പരം എളുപ്പത്തില്‍ നടത്താനുള്ള സൗകര്യം വാട്‌സ് ആപ്പ് പേയ്മെന്റില്‍ ഉണ്ടാവും.

Read more topics: whatsapp, introduce, payment app,
English summary
whatsapp introduce payment app

More News from this section

Subscribe by Email