Wednesday November 14th, 2018 - 2:11:am
topbanner

വാട്സ്ആപ്പില്‍ ഇനി ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവും

Jikku Joseph
വാട്സ്ആപ്പില്‍ ഇനി ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവും

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. അതിനാല്‍ തന്നെ പുതിയ ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുമ്പോള്‍ അത് വലിയ വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ ഇതാ അടുത്തിടെ വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ച ഗ്രൂപ്പ് കോള്‍ സംവിധാനം ചില അപ്‌ഡേറ്റുകളോടെ ബീറ്റ പതിപ്പ് ലഭിക്കാന്‍ തുടങ്ങിയെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് ആളുകളെയാണ് ഒരാള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളില്‍ ചേര്‍ക്കാന്‍ കഴിയുക. സാധാരണ ചെയ്യാറുള്ളതു പോലെ ആരെയെങ്കിലും വീഡിയോ കോള്‍ ചെയ്യുമ്‌ബോള്‍ സ്‌ക്രീനില്‍ വലത് ഭാഗത്ത് മുകളിലായി കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടന്‍ കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്റ്റ് ആവും. ആളുകളെ ചേര്‍ക്കുന്നതോടൊപ്പം സ്‌ക്രീന്‍ വിഭജിക്കപ്പെടുകയും അതില്‍ മറ്റുള്ളവരെ കാണാന്‍ സാധിക്കുകയും ചെയ്യും.

വാട്സ്ആപ്പിന്റെ ഐഓഎസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് ഈ പുതിയ ഫീച്ചര്‍ വന്നുതുടങ്ങിയിട്ടുള്ളതെന്നാണ് വിവരം. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.155 ആണ്.

English summary
whatsapp group video calling feature spotted on few android, iOS devices
topbanner

More News from this section

Subscribe by Email