Monday September 24th, 2018 - 2:01:pm
topbanner

പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടി; നീക്കം വാട്‌സ്ആപ്പിന്റെ ഭാഗത്തുനിന്നും

Jikku Joseph
പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടി; നീക്കം വാട്‌സ്ആപ്പിന്റെ ഭാഗത്തുനിന്നും

ഈ വര്‍ഷം മുതല്‍ ചില സ്മാര്‍ട്ഫോണുകളില്‍ വാട്സ്ആപ്പ് സേവനങ്ങള്‍ ലഭ്യമാവില്ല. വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടികയിലേക്ക് കൂടുതല്‍ പേരുകള്‍ കൂടി അടുത്തിടെ ചേര്‍ക്കപ്പെട്ടു. ആന്‍ഡ്രോയിഡ്, ഐഓഎസ്, ബ്ലാക്ക്ബെറി, വിന്‍ഡോസ് ഒപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നാണ് വാട്സ്ആപ്പ് പിന്‍വലിക്കുന്നത്.

വിന്‍ഡോസ് ഫോണ്‍ 8.0 യേക്കാള്‍ പഴയ ഫോണുകളില്‍, ഐഫോണ്‍ 3ജിഎസ്/ ഐഓഎസ് 6, നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്ക് ബെറി എസും ബ്ലാക്ക്ബെറി 10 ഉം, ആന്‍ഡ്രോയിഡ് 2.3.3 യേക്കാള്‍ പഴയ പതിപ്പുകളില്‍ നിന്നും വാട്സആപ്പ് സേവനം നിര്‍ത്തലാക്കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഓഎസ് 4.0 യ്ക്ക് മുകളിലുള്ളവ, ഐഓഎസ് 8 ന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍, വിന്‍ഡോസ് ഫോണ്‍ 8.1 ന് മുകളിലുള്ളവ തുടങ്ങിയവയാണ് വാട്സ്ആപ്പ് നിര്‍ദ്ദേശിക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍.

നോക്കിയ എസ്40, ആന്‍ഡ്രോയിഡ് 2.3.7 ഉം അതിന് മുമ്പുള്ള പതിപ്പുകള്‍, ഐഓഎല് 7ഉം അതിന് മുമ്പുള്ള പതിപ്പുകള്‍ എന്നിവയില്‍ നിന്ന് ഈ വര്‍ഷം മുതല്‍ വാട്സആപ്പ് നിശ്ചലമാവാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടിയായിരിക്കും. ചില ഫോണുകളില്‍ ഇതിനോടകം വാട്സ്ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്ന പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഈ ഓഎസുകളെ സേവന പരിധിയില്‍ നിന്നും ഒഴിവാക്കുന്നതെന്ന് വാട്സ്ആപ്പ് പറഞ്ഞു. പട്ടികയിലുള്ള ചില ഫോണുകളില്‍ ഇതിനോടകം വാട്സ്ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. പഴയ ഫോണുകളാണ് ഉപയോഗിക്കുന്ന ഉപയോക്താക്കളോട് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്ക് മാറാന്‍ വാട്സ്ആപ്പ് ആവശ്യപ്പെടുന്നു.

English summary
whatsapp is going to stop working on certain phones soon
topbanner

More News from this section

Subscribe by Email