Tuesday February 19th, 2019 - 10:43:pm
topbanner

വാട്‌സ്ആപ്പിലെ ഈ മാറ്റങ്ങള്‍ ഇനി അഡ്മിന്‍മാരെ തുണയ്ക്കും

Jikku Joseph
വാട്‌സ്ആപ്പിലെ ഈ മാറ്റങ്ങള്‍ ഇനി അഡ്മിന്‍മാരെ തുണയ്ക്കും

ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ തുണയ്ക്കുന്ന മാറ്റവുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായാണ് പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്റെ വരവ്. ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തുകയെന്ന് വാട്സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

നിലവില്‍ ഗ്രൂപ്പിന്റെ പേരും, ഐക്കണും ആര്‍ക്കും മാറ്റാന്‍ സാധിക്കുമെങ്കിലും പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഇവയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം പരിമിതപ്പെടുത്താന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് മാത്രമേ കഴിയും. ഗ്രൂപ്പില്‍ നിന്നു പുറത്തുപോകുന്ന ഉപയോക്താവിനെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പില്‍ തിരിച്ചെടുക്കുന്നതു തടയാനും ചാറ്റ് ഫീച്ചര്‍ സഹായിക്കും.

ഗ്രൂപ്പ് ആരംഭിച്ചതിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന വിവരണം രേഖപ്പെടുത്താനും ചാറ്റ് ഫീച്ചര്‍ എത്തുന്നതോടെ സാധിക്കും. ചാറ്റ് ബോക്‌സിന്റെ വലത്ത് ഭാഗത്തുള്ള @ ബട്ടണ്‍ ഉപയോഗിച്ച് ഒരു ഉപയോക്താവിനെ പരാമര്‍ശിച്ചുള്ള സന്ദേശം അയാള്‍ക്കു വേഗത്തില്‍ കണ്ടെത്താനും ഇനി സൗകര്യമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Viral News

English summary
whatsapp gets new group features including descriptions mentions and admin controls
topbanner

More News from this section

Subscribe by Email