topbanner
Saturday November 25th, 2017 - 9:14:am
topbanner
Breaking News

വാട്ട്‌സ്ആപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേയ്ക്കും ചുവടുവയ്ക്കുന്നു

Jikku Joseph
വാട്ട്‌സ്ആപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേയ്ക്കും ചുവടുവയ്ക്കുന്നു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ ചുവടു പിടിച്ച് പ്രമുഖ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പ് ഡിജിറ്റല്‍ പേമെന്റിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. വാട്ട്‌സ്ആപ്പിന്റെ എട്ടാം ജന്‍മദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായുള്ള പ്രാഥമിക ഘട്ടത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദുമായി ബ്രയാന്‍ ആക്ടണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശനം വാട്ട്‌സ്ആപ്പിന്റെ അംബാസിഡര്‍ എന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

English summary
whatsapp founder brian acton says that whatsapp may enter digital payments segment
topbanner topbanner

More News from this section

Subscribe by Email