Monday November 19th, 2018 - 9:15:pm
topbanner

അപ്‌ഗ്രേഡ് ടു വാട്‌സ്ആപ് ഗോള്‍ഡ് ; സൂക്ഷിക്കുക തട്ടിപ്പിന് ഇരയാകരുത്

NewsDesk
അപ്‌ഗ്രേഡ് ടു വാട്‌സ്ആപ് ഗോള്‍ഡ് ; സൂക്ഷിക്കുക തട്ടിപ്പിന് ഇരയാകരുത്

സോഷ്യല്‍ മീഡിയയില്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. അപ്‌ഗ്രേഡ് ടു വാട്‌സ്ആപ് ഗോള്‍ഡ് എന്ന സന്ദേശവുമായി നിങ്ങളുടെ വാട്‌സ്ആപ്പില്‍ മെസേജ് എത്തിയെങ്കില്‍ സൂക്ഷിച്ചോളു ഇതൊരു തട്ടിപ്പാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്.

ഹാക്കര്‍മാരും തട്ടിപ്പുകാരും ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വാട്‌സ് ആപ്പ് ഗോള്‍ഡിന് തൊട്ടുമുമ്പ്, വാട്‌സ് ആപ്പ് വിത്തൗട്ട് ഇന്റര്‍നെറ്റ് എന്ന തട്ടിപ്പും സജീവമായിരുന്നു. താഴെ പറയുന്ന സന്ദേശമായിരിക്കും ലഭിക്കുക. ഒരിക്കലും അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.

എന്തിനാണ് ഈ തട്ടിപ്പ് നടത്തുന്നത് എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അതും അറിഞ്ഞു കൊള്ളു. ഒറ്റ ക്ലിക്കിലൂടെ ഒരു 404 എറര്‍ പേജിലേക്കാണ് പോകുന്നത്. പക്ഷേ, ഒറ്റ ക്ലിക്കോടെ നിങ്ങളുടെ വിവരങ്ങള്‍ അടിച്ചുമാറ്റാന്‍ ഹാക്കര്‍മാര്‍ക്കും സാധിക്കും. അതേ ഇതൊരു ഗോള്‍ഡന്‍ ട്രാപ്പാണ്. ഇത്തരം മെസ്സേജുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

 വാട്‌സ് ആപ്പ് ഗോള്‍ഡ് മെസ്സേജ്
'Hey Finally Secret Whatsapp golden version has been leaked, This version is used only by big celebrities.'Now we can use it too ,WhatsApp Gold Contains many advanced features like WhatsApp Video calling , Delete the messages you sent by mistake , Send more than 100 pics at once ,Free calling ,Change WhatsApp themes and tons of great features. This WhatsApp gold can be activated only Via Invites and I am inviting you. Once you activate this WhatsApp gold , your green icon will change to gold and you can enjoy all features 100% safely. Activate WhatsApp Gold with one click at https://www.goldenversion.com/'

 

Read more topics: whatsapp, fake msg, upgrade
English summary
whatsapp fake msg upgrade
topbanner

More News from this section

Subscribe by Email