Sunday February 17th, 2019 - 7:24:am
topbanner

വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിച്ചു

Jikku Joseph
വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിച്ചു

വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഏഴ് മിനിറ്റില്‍ നിന്നും ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിച്ചു. അതോടൊപ്പം വാട്സ്ആപ്പ് ബിസിനസ് ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ചാറ്റ് ഫില്‍റ്റര്‍ ഫീച്ചറും അവതരിപ്പിച്ചു.

സന്ദേശം പിന്‍വലിക്കാനുള്ള റിക്വസ്റ്റ് നല്‍കാനുള്ള സമയ പരിധിയാണ് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ്. ആ റിക്വസ്റ്റ് ഒരു ദിവസം, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റിനുള്ളില്‍ സ്വീകര്‍ത്താവിന് ലഭിച്ചാല്‍ മാത്രമേ നമ്മള്‍ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സന്ദേശം നീക്കം ചെയ്യപ്പെടുകയുള്ളൂ.

സന്ദേശം നീക്കം ചെയ്യാനുള്ള നമ്മുടെ അപേക്ഷ രണ്ട് ദിവസത്തിന് ശേഷമാണ് അയാളുടെ ഫോണില്‍ എത്തുന്നതെങ്കില്‍ സന്ദേശം നീക്കം ചെയ്യപ്പെടില്ല. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് ഐഓഎസ് പതിപ്പില്‍ റെസ്ട്രിക്റ്റഡ് ഗ്രൂപ്പ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

അതേസമയം അഡ്രസ് ബുക്കില്‍ സെവ് ചെയ്യാത്ത നമ്പറുകളിലേക്കും ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്ന് വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Viral News

English summary
whatsapp delete for everyone feature deadline extended to 1 hour, 8 minutes and 16 seconds
topbanner

More News from this section

Subscribe by Email