Thursday September 20th, 2018 - 12:53:pm
topbanner
Breaking News

വാട്സ്ആപ്പ് ബിസിനസ്സില്‍ ഒരു പുതിയ ഫീച്ചറും എത്തുന്നു

Jikku Joseph
വാട്സ്ആപ്പ് ബിസിനസ്സില്‍ ഒരു പുതിയ ഫീച്ചറും എത്തുന്നു

വാട്സ്ആപ്പ് ബിസിനസ്സില്‍ ഒരു പുതിയ ഫീച്ചറും എത്തുന്നു. ബിസിനസ്സുകാര്‍ക്ക് ഇനി തങ്ങളുടെ പ്രൊഡക്ടുകള്‍ കാറ്റലോഗ് ഫീച്ചറിലൂടെ പ്രദര്‍ശിപ്പിക്കാം. ഈ പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടും ചോര്‍ന്നിട്ടുണ്ട്.

ബിസിനസ്സുകാര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളുടെ വിശദമായ വിവരങ്ങള്‍ പുതിയ ഫീച്ചറില്‍ ഉള്‍കൊള്ളിക്കാം. കാറ്റലോഗ് ഫീച്ചറില്‍ ഉല്‍പ്പന്നങ്ങളുടെ ഫോട്ടോയ്ക്ക് പുറമെ പേര്, വിവരണം, ലിങ്ക്, സ്റ്റോക്ക് കീപ്പിങ് യൂണിറ്റ് നമ്പര്‍ എന്നിവയും ഉള്‍കൊള്ളിക്കാനുള്ള സൗകര്യവും ഉണ്ട്.

എന്നാല്‍ ഇത് വഴി വാട്സ്ആപ്പ് ബിസിനസ്സിലെ വില്‍പനക്കാരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള ഇടപാട് നടത്താന്‍ സാധിക്കില്ല. ഈ വിവരങ്ങള്‍ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലോക വ്യാപകമായി 1.3 ബില്യണ്‍ ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്.

വാട്സാപ്പ് ബിസിനസ്സ് നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ മാത്രമാണ് നിലവിലുള്ളത്. വൈകാതെ തന്നെ ഐഓഎസ് പ്ലാറ്റ്ഫോമിലും ആപ്പ് എത്തുമെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
whatsapp business could introduce catalogue feature for product listings
topbanner

More News from this section

Subscribe by Email